സൗദിയില്‍ ഇരുപത്തിയാറ് ലക്ഷത്തിലേറെ നിയമലംഘകര്‍ പിടിയിലായി

സൗദിയില്‍ ഇരുപത്തിയാറ് ലക്ഷത്തിലേറെ നിയമലംഘകര്‍ പിടിയിലായി. ഒമ്പത് മാസത്തിനിടെ ആറര ലക്ഷിലേറെ നിയമലംഘകരെ നാടു കടത്തിയതായും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
നിയമലംഘകര്‍ ഇല്ലാത്ത രാജ്യം എന്ന കാമ്പയിന്റെ ഭാഗമായി ഇതുവരെ 26,26,580 പേര്‍ പിടിയിലായതായി സൗദി ആഭ്യന്തര മന്ത്രാലയം വെളിപ്പെടുത്തി. ഇതില്‍ 20,46,421 ഇഖാമ നിയമലംഘകരും 4,01,804 തൊഴില്‍ നിയമലംഘകരും ഉള്‍പ്പെടും. 1,78,355 നുഴഞ്ഞു കയറ്റക്കാരാണ്. സൗദിയിലേക്ക് അതിര്‍ത്തികള്‍ വഴി നുഴഞ്ഞു കയറാന്‍ ശ്രമിച്ച 44,133 പേരും നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 1893 പേരും പിടിയിലായി.
Read More : നൂറ്റിയേഴ് രാജ്യങ്ങളില്‍ നിന്നുള്ള ആട്, മാട് ഇറക്കുമതിക്ക് സൗദിയില്‍ നിരോധനം
നിയമലംഘകര്‍ക്ക് സഹായം നല്‍കിയ 4,459 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതില്‍ 1077-ഉം സ്വദേശികളാണ്. ഈ കാലയളവില്‍ 6,64,931 പേരെ നാടു കടത്തിയതായും മന്ത്രാലയം വെളിപ്പെടുത്തി. പതിനാറ് മാസം മുമ്പാണ് നിയമലംഘകരെ പിടികൂടാന്‍ പ്രത്യേക കാമ്പയിന്‍ ആരംഭിച്ചത്. നിയമ ലംഘകര്‍ക്കും അവരെ സഹായിക്കുന്നവര്‍ക്കും തടവ്, പിഴ, നാടുകടത്തല്‍ തുടങ്ങിയ ശിക്ഷ ലഭിക്കുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here