സൗദി കിരീടാവകാശിയുടെ പാകിസ്താന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി

സൗദി കിരീടാവകാശിയുടെ പാകിസ്താന്‍ സന്ദര്‍ശനം വെട്ടിച്ചുരുക്കി. മുഹമ്മദ് ബിന്‍ സല്‍മാന്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി ഇന്നാണ് പാകിസ്ഥാനില്‍ എത്തേണ്ടിയിരുന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ സന്ദര്‍ശനം ഒരു ദിവസമായി വെട്ടിച്ചുരുക്കി. നാളെ മാത്രമേ മുഹമ്മദ് ബിന്‍ സല്‍മാന്‍ പാകിസ്ഥാനില്‍ എത്തുകയുള്ളൂ. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് സന്ദര്‍ശനം വെട്ടിച്ചുരുക്കിയത് എന്നാണ് റിപ്പോര്‍ട്ട്.
സൗദിയുമായി പത്ത് മുതല്‍ പതിനഞ്ചു വരെ ബില്യണ്‍ ഡോളറിന്റെ വ്യാപാര നിക്ഷേപ കരാറുകളില്‍ പാകിസ്താന്‍ ഒപ്പുവെക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഈ മാസം പത്തൊമ്പതിന് ആരംഭിക്കുന്ന മുഹമ്മദ് ബിന്‍ സല്‍മാന്‍റെ ഇന്ത്യാ സന്ദര്‍ശനത്തില്‍ മാറ്റമില്ല. പത്തൊമ്പത്, ഇരുപത് ദിവസങ്ങളില്‍ നടക്കുന്ന ഇന്ത്യാ സന്ദര്‍ശന വേളയില്‍ വ്യാപാര, നിക്ഷേപ, പ്രതിരോധ മേഖലകളില്‍ നിരവധി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കും.
ഏഷ്യന്‍ പര്യടനത്തിന്റെ ഭാഗമായി ഈ മാസം 19, 20 തിയതികളിലാണ് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ ഇന്ത്യ സന്ദര്‍ശിക്കുന്നത്. സന്ദര്‍ശനത്തിന്റെ മുന്നോടിയായി വിവിധ മേഖലകളില്‍ ഒപ്പുവെക്കുന്ന കരാറുകള്‍ സംബന്ധിച്ച് ഇരു രാഷ്ട്രങ്ങളിലെയും നയതന്ത്ര ഉദ്യോഗസ്ഥര്‍ ചര്‍ച്ച നടത്തി. ഇത് വിജയകരമാണ്. സൗദിയില്‍ നിന്നുളള ഉന്നത തല സംഘത്തില്‍ മന്ത്രിമാരും വ്യവസായ പ്രമുഖരും അനുഗമിക്കുമെന്നും അംബാസഡര്‍ അഹമദ് ജാവേദ് പറഞ്ഞു.
കിരീടാവകാശിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് വിവിധ കരാറുകള്‍ ഒപ്പുവെക്കും. ശാസ്ത്രം, സാങ്കേതിക വിദ്യ, കാര്‍ഷിക മേഖല, സ്‌പേസ്, സുരക്ഷ, പ്രതിരോധം. തീവ്രവാദ വിരുദ്ധ സഹകരണം തുടങ്ങിയ മേഖലകളിലാണ് കരാറുകള്‍ ഒപ്പുവെക്കുന്നതെന്നും അംബസഡര്‍ വ്യക്തമാക്കി. 1955ല്‍ കിംഗ് സൗഊദിന്റെ ഇന്ത്യാ സന്ദര്‍ശനം മുതല്‍ ഇരു രാഷ്ട്രങ്ങളും അടുത്ത സൗഹൃദ രാജ്യങ്ങളാണ്. മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിമാരുടെ സൗദി സന്ദര്‍ശനം കൂടുതല്‍ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here