Advertisement

‘ഫീല്‍ ഗുഡായി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നു, ആ റിസ്‌കിന് പിന്നില്‍ ഒരു കാരണമുണ്ട്’: ഒമര്‍ ലുലു

February 16, 2019
0 minutes Read

പ്രണയദിനത്തില്‍ തിയേറ്ററുകളിലെത്തിയ  ഒരു അഡാര്‍ ലൗവിന്റെ ക്ലൈമാക്‌സിനെക്കുറിച്ച് ഉയര്‍ന്ന എതിരഭിപ്രായങ്ങള്‍ക്ക് മറുപടിയുമായി ഒമര്‍ ലുലു. തുടക്കം മുതല്‍ ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരത്തില്‍ ഒരു ക്ലൈമാക്‌സ് വേണമായിരുന്നോ എന്നതായിരുന്നു പലരുടെയും ചോദ്യമെന്ന് ഒമര്‍ പറയുന്നു.

ചിത്രം നല്ല രീതിയില്‍ അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും അത്തരം ഒരു റിസ്‌ക് എടുക്കാന്‍ കാരണം ഈ ചിത്രത്തിന് തന്നെ തനിക്ക് പ്രചോദനമായ ഒരു യഥാര്‍ത്ഥ സംഭവമാണെന്ന് ഒമര്‍ പറഞ്ഞു. പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട് , പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയായിരുന്നു ഉദ്ദേശിച്ചത് ചിത്രം കൊണ്ട് ഉദ്ദേശിച്ചതെന്നും ഒമര്‍ ലുലു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

പടം കണ്ട് ഇഷ്ടമായെന്നും പറഞ്ഞ് ഒരുപാട് മെസ്സേജുകള്‍ വരുന്നുണ്ട് ,അതുപോലെ തന്നെ പടത്തിന്റെ ക്ലൈമാക്‌സിനെ സംബന്ധിച്ച് എതിരഭിപ്രായങ്ങളും വരുന്നുണ്ട് .അത്രയും നേരം ചിരിച്ച് കണ്ട ഒരു ചിത്രത്തിന് അത്തരം ഒരു ക്ലൈമാക്‌സ് വേണമായിരുന്നോ എന്നതാണ് പലരുടെയും ചോദ്യം .ഫീല്‍ ഗുഡ് ആയി അവസാനിപ്പിച്ച് സേഫ് ആവാമായിരുന്നിട്ടും ഇത്തരം ഒരു റിസ്‌ക് എടുക്കാന്‍ കാരണം ,ഈ ചിത്രത്തിന് തന്നെ എനിക്ക് പ്രചോദനമായ ഒരു ഞലമഹ ഹശളല ശിരശറലി േആണ് .പുറത്തറിയാത്ത ഒരുപാട് സദാചാര ആക്രമണങ്ങള്‍ സമൂഹത്തില്‍ നടക്കുന്നുണ്ട് ,പതിയിരിക്കുന്ന അത്തരം അപകടങ്ങളെ തുറന്നുകാട്ടല്‍ കൂടിയായിരുന്നു ഉദ്ദേശിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top