പാട്ടുപാടി കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി ഗായകൻ ആബിദ് വഴിക്കടവ്

തന്‍റെ ശബ്ദം പാവങ്ങള്‍ക്ക് വേണ്ടി മാറ്റിവെച്ച ഗായകനാണ് ആബിദ് വഴിക്കടവ്. സ്വന്തമായി ഒന്നും സമ്പാദിക്കാത്ത ഈ ഗായകൻ ഒന്നര പതിറ്റാണ്ടിനിടയിൽ പാട്ടുപാടി കോടിക്കണക്കിനു രൂപയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
മലപ്പുറത്തിന്റെ തെരുവുകള്‍ക്ക് ഈ ശബ്ദം സുപരിചിതമാണ്. അങ്ങാടികളിലും, ചെറിയ ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലും പാട്ടുകള്‍ പാടി നടക്കുന്ന ഈ യുവാവ് നാണയത്തുട്ടുകള്‍ക്കായി ഒരുപക്ഷെ നിങ്ങള്‍ക്ക് മുമ്പിലും കൈനീട്ടിയിട്ടുണ്ടാകും. രോഗവും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന സഹജീവികള്‍ക്ക് വേണ്ടി. ദൈവാനുഗ്രഹമായി ലഭിച്ച സംഗീതവുമായി പാവപ്പെട്ടവരുടെ കണ്ണീരൊപ്പാന്‍ തുടങ്ങിയിട്ട് വര്‍ഷം പതിനാല് പിന്നിട്ടു. ആബിദ് വഴിക്കടവ് എന്ന ഗായകന് പാവപ്പെട്ടവര്‍ക്കായി പാട്ടുപാടി ഇതുവരെ സ്വരൂപിച്ചത് ഒന്നേമുക്കാല്‍ കോടിയിലേറെ രൂപയാണ്. അനിര്‍വചനീയമായ അനുഭൂതിയാണ് ഈ പ്രവര്‍ത്തനം തനിക്ക് സമ്മാനിക്കുന്നതെന്ന് ഉംറ നിര്‍വഹിക്കാനായി സൗദിയിലെത്തിയ ആബിദ് പറഞ്ഞു.
Read More : കാൻസർ രോഗികൾക്കായി മുടിമുറിച്ച് നൽകി ബിന്ദുകൃഷ്ണ
സാമ്പത്തിക പ്രയാസം മൂലം എട്ടാം ക്ലാസില്‍ പഠനം നിര്‍ത്തി. കൂലിപ്പണിയും മറ്റുമായി ഏറെക്കാലം മുന്നോട്ടുപോയി. പാരമ്പര്യമായി ലഭിച്ച സംഗീതമാണ് കയ്യില്‍ ആകെയുള്ള സമ്പത്ത്. താമസം വാടക വീട്ടിലാണെങ്കിലും സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഇതുവരെ ആരുടെ മുന്നിലും കൈ നീട്ടിയിട്ടില്ല ഈ മുപ്പത്തിമൂന്നുകാരന്‍. സ്വന്തമായി ഏതാനും ഗാനങ്ങള്‍ എഴുതുകയും ചിട്ടപ്പെടുത്തുകയും ചെയ്തിട്ടുണ്ട് ആബിദ് വഴിക്കടവ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here