സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലിന് കാരണം കാണിക്കല്‍ നോട്ടീസ്

സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനെതിരെ നിലപാട് കടുപ്പിച്ച് എഫ്‌സിസി സഭ. അച്ചടക്കലംഘനം നടത്തിയെന്ന് ചൂണ്ടിക്കാട്ടി ലൂസി കളപ്പുരക്കലിന് വീണ്ടും സഭ താക്കീത് നല്‍കി .അച്ചടക്കലംഘനം തുടര്‍ന്നാല്‍ സഭയില്‍ നിന്ന് പുറത്ത് പോകേണ്ടി വരുമെന്ന് സഭ നല്‍കിയ കുറിപ്പില്‍ പറയുന്നു. അതേസമയം ഈ അന്യായത്തെ നീതിയിലൂടെ വിജയിച്ചെടുക്കുമെന്ന് ലൂസി കളപ്പുരക്കല്‍ ട്വന്റി ഫോറിനോട് പറഞ്ഞു.
എന്നാല്‍ നടപടിയില്‍ തനിക്ക് ആശങ്കയില്ലെന്ന് സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കല്‍ പ്രതികരിച്ചു. സഭാ നിയമങ്ങൾക്കെതിരായി പ്രവർത്തിച്ചു എന്ന പേരിൽ സിസ്റ്റർ ലൂസി കളപ്പുരയ്ക്കലിനെ നേരത്തെ FCC അധികൃതർ താക്കീത് നൽകിയിരുന്നു. അന്ന് നേരിട്ട് ഹാജരായി വിശദീകരണം നൽകാത്തതിനെ തുടർന്നാണ് വീണ്ടും കത്തയച്ചത്.
സിസ്റ്റര്‍ ലൂസി കളപ്പുരക്കലിനുളള രണ്ടാം മുന്നറിയിപ്പെന്ന തലവാചകത്തോടെയാണ് എഫ്‌സിസി സഭയുടെ കുറിപ്പാരംഭിക്കുന്നത്. സഭാ നിര്‍ദേശങ്ങള്‍ ലംഘിച്ച് നിരന്തരം അച്ചടക്കലംഘനം നടത്തുന്നുവെന്നാണ് സഭയുടെ പ്രധാന വിമര്‍ശനം.വിലക്ക് ലംഘിച്ച് ടെലിവിഷന്‍ പരിപാടികളില്‍ പങ്കെടുക്കുന്നതിലെ അതൃപ്തിയും കത്തിലുണ്ട്. അച്ചടക്കലംഘനം തുടര്‍ന്നാല്‍ സഭയില്‍ നിന്ന് പുറത്താക്കുന്നതുള്‍പ്പെടെയുളള നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും കുറിപ്പ് വ്യക്തമാക്കുന്നു. അച്ചടക്കലംഘനം ചൂണ്ടിക്കാട്ടി സഭ ആദ്യം നല്‍കിയ താക്കീതിന് കഴിഞ്ഞയാഴ്ചയാണ് ലൂസി കളപ്പുരക്കല്‍ മറുപടി നല്‍കിയത്.എന്നാല്‍ ഇത് സ്വീകാര്യമല്ലെന്നും സ്വയം ന്യായീകരിക്കും വിധമാണ് സിസ്റ്ററുടെ വിശദീകരണമെന്നുമാണ് സഭ പറയുന്നത്.അതേസമയം സഭ നിലപാടില്‍ ആശങ്കയില്ലെന്നായിരുന്നു ഇക്കാര്യത്തോടുളള സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന്റെ പ്രതികരണം.തനിക്ക് നേരെയുണ്ടാകുന്ന ആന്യായത്തെ നീതിയിലൂടെ വിജയിക്കുമെന്ന് ലൂസി കളപ്പുരക്കല്‍ ട്വന്റി ഫോറിനോട്
പറഞ്ഞു.
സഭ വിമര്‍ശനത്തിന് നേരിട്ടോ അല്ലാതെയോ വീണ്ടും മറുപടി നല്‍കാനും കുറിപ്പാവശ്യപ്പെടുന്നുണ്ട്. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീകളുടെ സമരത്തിൽ പങ്കെടുത്തു, സ്വന്തമായി കാറു വാങ്ങി തുടങ്ങിയ ആരോപണ ങ്ങളാണ് ആദ്യത്തെ കത്തിലുണ്ടായിരുന്നതെങ്കിൽ, സഭാ വസ്ത്രത്തിലല്ലാതെ ഫോട്ടോ എടുത്ത് സമൂഹ മാധ്യമങ്ങളിലിട്ടു, മഠത്തിൽ രാത്രി വൈകി എത്തുന്നു, മാധ്യമ പ്രവർത്തകയെ മുറിയിൽ താമസിപ്പിച്ചു തുടങ്ങിയ പുതിയ കുറ്റാരോപണങ്ങളും രണ്ടാമത്തെ കത്തിലുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here