Advertisement

കണ്ണന്താനം ചെയ്തതില്‍ ഔചിത്യക്കുറവില്ല: എം ടി രമേശ്

February 17, 2019
Google News 1 minute Read

അൽഫോൺസ് കണ്ണന്താനത്തെ പിന്തുണച്ച് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി.രമേശ്.  അൽഫോൺസ് കണ്ണന്താനം കാണിച്ചതിൽ ഒരു ഔചിത്യം കുറവും ഉണ്ടായില്ല. വരേണ്ടിയിരുന്നത് റീത്ത് വയ്ക്കുന്ന ചിത്രം, വന്നത് സെൽഫിയല്ലെന്നും എം ടി രമേശ് പറഞ്ഞു.

സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ച വിഷയത്തില്‍ ശ്രീധരൻ പിള്ള നടത്തിയത് അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം മാത്രം. മാർച്ച് 2ന് ശേഷം സ്ഥാനാർത്ഥി പട്ടിക പുറത്തു വരും എം ടി രമേശ് വ്യക്തമാക്കി.

Read Moreഅത് സെല്‍ഫിയല്ല, മറ്റാരോ എടുത്ത ചിത്രം; ഇതുവരെ സെല്‍ഫിയെടുത്തില്ല; വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

ശബരിമല തെരഞ്ഞെടുപ്പ് വിഷയം. നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളും ചർച്ചയാകും. എന്നാലും ശബരിമല ആർക്കും മാറ്റി നിർത്താനുമാകില്ല.

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികന്‍ വി.വി വസന്തകുമാറിന്റെ മൃതദേഹത്തിനരികെ നിന്നുള്ള ഫോട്ടോയാണ് അല്‍ഫോന്‍സ് കണ്ണന്താനം ഫെയ്സ്ബുക്കിലിട്ടത്. ജവാന്റെ ഭൗതിക ശരീരം കരിപ്പൂർ വിമാനത്താവളത്തില്‍ നിന്ന് ഏറ്റുവാങ്ങുമ്പോള്‍ മുതല്‍ കുടുംബവീട്ടിലേക്ക് എത്തിക്കുന്നതുവരെ കണ്ണന്താനം ഒപ്പമുണ്ടായിരുന്നു. തൃക്കൈപ്പറ്റയിലെ കുടുംബ വീട്ടില്‍ മൃതദേഹം എത്തിച്ചപ്പോഴാണ് മന്ത്രി സെല്‍ഫിയടുത്തത്.

വസന്ത കുമാറിനെ പോലുള്ള ധീരജവാന്മാരുടെ ജീവത്യാഗം മൂലമാണ് നമുക്ക് ഇവിടെ സുരക്ഷിതരായി ജീവിക്കാന്‍ സാധിക്കുന്നത് എന്ന കുറിപ്പോടെയാണ് സെല്‍ഫി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സോഷ്യല്‍ മീഡിയ ഇതിനെ രൂക്ഷമായി വിമര്‍ശിച്ചു. നവമാധ്യമങ്ങളില്‍ വിമര്‍ശനം ശക്തമായതോടെ അല്‍ഫോന്‍സ് കണ്ണന്താനം പോസ്റ്റ് പിന്‍വലിച്ചു.

വസന്തകുമാറിന്റെ മൃതദേഹത്തിനൊപ്പം സെല്‍ഫിയെടുത്ത് വിവാദത്തിലായ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ പരിഹസിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ രംഗത്തെത്തിയിരുന്നു.

അല്‍ഫോണ്‍സ് കണ്ണന്താനമല്ലേ അത് ചെയ്തതെന്നും, അങ്ങനെ എന്തെങ്കിലും പ്രത്യേകത കാണിച്ചാലല്ലേ അദ്ദേഹം കണ്ണന്താനമാകൂ എന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. അതില്‍ കൂടുതല്‍ എന്ത് പറയാനാണ്. ഇത്തരം സംഭവങ്ങളില്‍ ഉത്തരവാദിത്തപ്പെട്ടവര്‍ ഔചിത്യബോധം കാണിക്കണമെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here