കോടിയേരിക്ക് മറുപടി; സമയം പോലെ പറ്റിക്കൂടി നേട്ടമുണ്ടാക്കുന്ന സംസ്‌കാരമല്ലെന്ന് എന്‍എസ്എസ്

സമയം പോലെ പറ്റിക്കൂടി നിന്ന് എന്തെങ്കിലും നേടുന്ന സംസ്‌ക്കാരമല്ല എന്‍.എസ്.എസിനുള്ളതെന്ന് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. എന്‍എസ്എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇടതുപക്ഷം തയ്യാറാണെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് മറുപടിയായിട്ടായിരുന്നു സുകുമാരന്‍ നായരുടെ പ്രതികരണം. എന്‍എസ്എസില്‍ എല്ലാ രാഷ്ട്രീയപാര്‍ട്ടികളിലും പെട്ടവരും രാഷ്ട്രീയത്തിന് അതീതമായവരും ഉണ്ട്.
എന്‍എസ്എസുകാരില്‍ ഭൂരിഭാഗവും തങ്ങളോടൊപ്പമാണെന്ന കോടിയേരിയുടെ പ്രസ്താവന നിരര്‍ത്ഥകമാണ്. എന്‍എസ്എസ് പറഞ്ഞാല്‍ നായന്‍മാരാരും കേള്‍ക്കില്ലെന്ന് മുമ്പ് പറഞ്ഞിട്ടുള്ളവരുടെ അവസ്ഥ ഇന്ന് എന്താണെന്നുള്ളത് കോടിയേരി ഓര്‍ക്കുന്നത് നല്ലതാണെന്നും സുകുമാരന്‍ നായര്‍ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.എന്‍എസ്എസ് നേതൃത്വത്തിന് സര്‍ക്കാരിനോട് വിപ്രതിപത്തി ഉണ്ടെന്നുള്ളത് പല തവണ വ്യക്തമാക്കിയിട്ടുണ്ട്. എന്നാലിത് സ്വാര്‍ത്ഥപരമല്ല.വിശ്വാസസംരക്ഷണത്തിന്റെ പേരില്‍ മാത്രമാണ്. ഇക്കാര്യത്തില്‍ എന്‍എസ്എസിനെ ശത്രുപക്ഷത്തായാണ് കാണുന്നതെങ്കില്‍ എന്‍എസ്എസ് വിശ്വാസികളോടൊപ്പം സമാധാനപരമായി നേരിടുക തന്നെ ചെയ്യുമെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കുന്നു.
എന്‍എസ്എസിനെ ശത്രുതാപരമായി കാണുന്നില്ലെന്നും എന്‍എസ്എസിലെ മഹാഭൂരിപക്ഷവും ഇടതുപക്ഷത്തിനൊപ്പമാണെന്നുമുള്ള കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായ പ്രകടനം യുക്തിഭദ്രമല്ല. എന്‍എസ്എസിനെ ചെറുതാക്കി കാണാന്‍ കോടിയേരി ശ്രമിക്കേണ്ടെന്ന മുന്നറിയോപ്പെടെയാണ് കുറിപ്പ് അവസാനിക്കുന്നത്. എന്‍എസ്എസ് ഇടതുപക്ഷത്തിന്റെ ശത്രുക്കളല്ലെന്നും എന്‍എസ്എസുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ തയ്യാറാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. എന്‍എസ്എസിലെ മഹാഭൂരിപക്ഷവും ഇടതിനൊപ്പമാണെന്നും നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് നിന്നിട്ടുള്ളവരാണ് സമുദായസംഘടനകളെന്നും കോടിയേരി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് ഇന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ രംഗത്തെത്തിയിരിക്കുന്നത്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here