കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായ ശ്രമവുമായി കുഞ്ഞാലിക്കുട്ടി

കേരളാ കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കം പരിഹരിക്കാന്‍ സമവായ ശ്രമവുമായി പി കെ കുഞ്ഞാലിക്കുട്ടി. കെ എം മാണിയുമായും പിജെ ജോസഫുമായും കുഞ്ഞാലിക്കുട്ടി ചര്‍ച്ച നടത്തി. യുഡിഎഫ് ഒറ്റക്കെട്ടാണെന്ന് പ്രശ്‌നങ്ങള്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സീറ്റ് വേണമെന്ന ജോസഫ് വിഭാഗത്തിന്റെ സമ്മര്‍ദ്ദം, കേരളാ കോണ്‍ഗ്രസ്സിൽ കടുത്ത വിഭാഗീയതയ്ക്ക് വഴിവെയ്ക്കുന്നതിനിടെയാണ് പി കെ കുഞ്ഞാലിക്കുട്ടിയുടെ ഇടപെടല്‍. കെ.എം.മാണിയുമായും പി.ജെ.ജോസഫുമായും കുഞ്ഞാലി ക്കുട്ടി വെവ്വേറെ ചര്‍ച്ച നടത്തി. കൂടിക്കാഴ്ച്ചയുടെ വിശദാംശങ്ങള്‍ പുറത്തു പറയാനാവില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സൗഹൃദ സന്ദര്‍ശനം മാത്രമെന്നും എന്നാല്‍ രാഷ്ട്രീയ ചര്‍ച്ചയായെന്നും പി കെ കുഞ്ഞാലിക്കുട്ടി.
Read More: രാഷ്ട്രീയ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ സിപിഎമ്മാണെന്നത് ഗൗരവതരം; കുഞ്ഞാലിക്കുട്ടി
യുഡഎഫില്‍ സൗഹൃദ അന്തരീക്ഷത്തില്‍ തന്നെ സീറ്റ് വിഭജനം പൂര്‍ത്തിയാക്കും. മൂന്നാം സീറ്റ് വേണമെന്ന നലപാടില്‍ മുസ്ലിം ലീഗ് ഉറച്ചു നില്‍ക്കുന്നുവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം ഘടകകക്ഷികള്‍ക്ക് അധികസീറ്റ് നല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം. സീറ്റ് വിഭജനം സംബന്ധിച്ച ഉഭയകക്ഷി ചര്‍ച്ചകള്‍ അടുത്തയാഴ്ച കൊച്ചിയില്‍ നടക്കും.
കേരള കോണ്‍ഗ്രസിന് ഒരു സീറ്റു കൂടിവേണമെന്ന ആവശ്യം പി ജെ ജോസഫ് ശക്തമാക്കിയിരുന്നു. ഇടുക്കിയും ചാലക്കുടിയും ഏതെങ്കിലും ഒരു സീറ്റ് നല്‍കണമെന്നാണ് ജോസഫിന്റെ ആവശ്യം. ഇത് രണ്ടും യുഡിഎഫിന്റെ സിറ്റിങ് സീറ്റുകളാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ടാം സീറ്റ് എന്ന ആവശ്യം ജോസഫ് മുന്നോട്ട് വെച്ചതാണ്.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായി നടത്തിയ ചര്‍ച്ചയില്‍ കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെ എം മാണിയും ഇതേ ആവശ്യം ഉന്നയിച്ചു. രണ്ടാം സീറ്റെന്ന ആവശ്യം തന്റേതല്ലെന്നും പാര്‍ട്ടിയുടേതാണെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരള കോണ്‍ഗ്രസിന് ഒരു സീറ്റുകൂടി വേണമെന്ന ആവശ്യം പി ജെ ജോസഫിന്റേതാണെന്നും ചെയര്‍മാന്‍ കെ എം മാണിക്ക് അത്തരത്തില്‍ ഒരു താല്‍പര്യം ഉണ്ടായിരുന്നില്ല എന്ന രീതിയില്‍ വാര്‍ത്തയുണ്ടായിരുന്നു. കേരള കോണ്‍ഗ്രസില്‍ നിന്നും വിട്ട് ഒറ്റയ്ക്ക് മത്സരിക്കാനാണ് പി ജെ ജോസഫ് ഉദ്ദേശിക്കുന്നതെന്നായിരുന്നു ഉയര്‍ന്ന ആരോപണം.
സീറ്റ് വിഭജനം സംബന്ധിച്ച് കേരള കോണ്‍ഗ്രസ് എമ്മില്‍ മാണി -ജോസഫ് വിഭാഗങ്ങള്‍ തമ്മില്‍ അസ്വാരസ്യങ്ങള്‍ രൂപപ്പെട്ടിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here