സൗദി പൗരന്മാർക്ക് കൂടി ഇന്ത്യയിലേക്ക് ഇ ടൂറിസ്റ്റ് വിസ അനുവദിക്കാൻ സാധ്യത

സൗദി പൗരന്മാർക്ക് കൂടി ഇന്ത്യയിലേക്ക് ഇ ടൂറിസ്റ്റ് വിസ അനുവദിക്കാൻ സാധ്യത. സൗദി കിരീടാവകാശിയുടെ സന്ദർശനത്തിന വേളയിൽ ഒപ്പുവെക്കുന്ന ടൂറിസം കരാറിൽ ഇക്കാര്യം ഉൾപ്പെടുമെന്നാണ് സൂചന.
നാല് വർഷം മുമ്പ് ഇന്ത്യാ ഗവൺമെൻറ് നടപ്പാക്കിയ ഇ – ടൂറിസ്റ്റ് വിസ ലഭിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ സൗദി അറേബ്യയെ ഉൾപ്പെടുത്തിയേക്കുമെന്നാണ് റിപ്പോർട്ട് . സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻറ്റെ നാളത്തെ ഡൽഹി സന്ദർശന വേളയിൽ ഒപ്പുവെക്കുന്ന ടൂറിസം കരാറിൽ ഇക്കാര്യം ഉൾപ്പെടുമെന്നാണ് സൂചന. കിരീടവകാശിയുടെ സന്ദർശനത്തിെൻറ മുന്നോടിയായി സൗദിയിലെത്തിയ ഇന്ത്യാ ടൂറിസം ഡയറക്ടർ ജനറൽ സത്യജിത് രാജനാണ് ഇക്കാര്യം അറിയിച്ചത്.
ഓരോ വർഷവും ഇന്ത്യയിലേക്ക് വരുന്ന വിദേശികളിൽ വലിയൊരു പങ്ക് സൗദി അറേബ്യയിൽ നിന്നാണ്. ടൂറിസം, ആരോഗ്യ ശുശ്രൂഷ, വ്യാപാരം തുടങ്ങിയ വിവിധ ആവശ്യങ്ങൾക്ക് കാലങ്ങളായി സൗദിയിൽ നിന്ന് ആളുകൾ ഇന്ത്യയിലേക്ക് വരുന്നുണ്ട്. ഓൺലൈൻ വിസ സൗകര്യം കൂടിയുണ്ടായാൽ യാത്രക്കാരുടെ എണ്ണം വൻതോതിൽ വർധിക്കുമെന്നാണ് പ്രതീക്ഷി ക്കുന്നതായും ടൂറിസം ഡയറക്ടർ പറഞ്ഞു. 2014 സെപ്റ്റംബറിൽ ഇന്ത്യ ഇ – ടൂറിസ്റ്റ് വിസ സൗകര്യമേർപ്പെടുത്തിയിരുന്നുവെങ്കിലും ഗൾഫ് രാജ്യമായ യു.എ.ഇ, ഒമാൻ, ഖത്തർ ഒഴികെ മറ്റ് ഗൾഫ് രാജ്യങ്ങൾ ഈ പട്ടികയിലുണ്ടായിരുന്നില്ല..
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here