മദ്യപിച്ചെത്തിയ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളെ സ്‌കൂളിൽ നിന്നും പുറത്താക്കി

മദ്യപിച്ചെത്തിയ വിദ്യാർത്ഥിനികളെ സ്‌കൂളിൽ നിന്നും പുറത്താക്കി. ആന്ധ്രാ പ്രദേശില സർക്കാർ സ്‌കൂളിലാണ് സംഭവം.
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനികളാണ് ശീതള പാനീയത്തിൽ മദ്യം കലർത്തി ടീച്ചർ ക്ലാസെടുക്കുന്നതിനിടെ കുടിച്ചത്. ക്ലാസിൽ പരന്ന മദ്യത്തിന്റെ ഗന്ധവും പെൺകുട്ടികളുടെ അസാധാരണ പെരുമാറ്റവുമാണ് ടീച്ചറുടെ ശ്രദ്ധയിൽപ്പെട്ടത്.
Read More : മലയാളി വിദ്യാർത്ഥിനികളെ ഉപയോഗിച്ച് മൈസൂരിൽ പെൺവാണിഭ സംഘങ്ങൾ; 24 എക്‌സ്‌ക്ലൂസീവ്
ഇതാദ്യമായല്ല പെൺകുട്ടികളെ മദ്യപിച്ച നിലയിൽ കണ്ടെത്തുന്നതെന്ന് പ്രിൻസിപ്പൽ ബട്ടു സുരേഷ് കുമാർ പറഞ്ഞു. തങ്ങളുടെ അച്ഛൻ മദ്യപിക്കാറുണ്ടെന്നും അച്ഛൻ ബാക്കിയാക്കുന്ന മദ്യം രുചിച്ചാണ് മദ്യപിച്ച് തുടങ്ങിയതെന്നും പെൺകുട്ടികൾ പറയുന്നു.
പെൺകുട്ടികളുമായുള്ള സമ്പർക്കം മറ്റുകുട്ടികളെ കൂടി ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സ്‌കൂൾ അധികൃതരുടെ നടപടി. പെൺകുട്ടികളെ കൗൺസിലിങ്ങിനും ഡീ അഡിക്ഷൻ സെന്ററിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here