Advertisement

രാജസ്ഥാനില്‍ വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ച് കയറി; 13മരണം

February 19, 2019
Google News 0 minutes Read

രാജസ്ഥാനില്‍ വിവാഹ ഘോഷയാത്രയിലേക്ക് ട്രക്ക് ഇടിച്ച് കയറി 13പേര്‍ക്ക് ദാരുണാന്ത്യം.  രാജസ്ഥാനിലെ പ്രതാപ് ന​ഗറിലാണ് സംഭവം. പതിനെട്ടോളം പേർക്ക് അപകടത്തില്‍ പരിക്കേറ്റു. മരിച്ചവരിൽ നാലുപേർ‌ കുട്ടികളാണ്. റോഡിന്റെ സൈഡിലൂടെ പോകുകയായിരുന്ന വിവാഹഘോഷയാത്രയിലേക്ക് അമിത വേഗതയില്‍ എത്തിയ ട്രക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ മുഖ്യമന്ത്രി അശോക് ​ഗെഹ് ലോട്ട് അനുശോചനം രേഖപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ 15 പേരെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. മരിച്ചവരിൽ ഒൻപത് പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here