Advertisement

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്

February 19, 2019
Google News 1 minute Read

നടന്‍ ജഗതി ശ്രീകുമാര്‍ വീണ്ടും അഭിനയത്തിലേക്ക്. പരസ്യചിത്രത്തിലാണ് ജഗതി ശ്രീകുമാര്‍ അഭിനയിക്കുന്നത്. അപകടത്തിന് ശേഷം 7 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ജഗതി ക്യാമറയ്ക്ക് മുന്നിലെത്തുന്നത്. അടുത്ത വര്‍ഷം ജഗതി ശ്രീകുമാര്‍ സിനിമയില്‍ അഭിനയിക്കുമെന്ന് മകന്‍ രാജ്കുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

രാജ്കുമാര്‍ ആരംഭിക്കുന്ന പരസ്യ കമ്പനിയായ ‘ജഗതി ശ്രീകുമാര്‍ എന്റര്‍ടെയ്ന്‍മെന്റ്’ ചിത്രികരിക്കുന്ന പരസ്യത്തിലാണ് ജഗതി അഭിനയിക്കുക. ഡാക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് അഭിനയത്തിലേക്കുള്ള താരത്തിന്റെ തിരിച്ചുവരവ്. സിനിമയിലെ സുഹൃത്തുക്കളെ കാണാനും ഇടപഴകാനും സാധിച്ചാല്‍ അച്ഛന്റെ തിരിച്ചുവരവിന് വേഗതകൂടുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞതായി രാജ്കുമാര്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു. പരസ്യ ചിത്രത്തില്‍ ജഗതിക്കൊപ്പം മകന്‍ രാജ്കുമാര്‍, മകള്‍ പാര്‍വതി ഷോണ്‍ മറ്റു കുടുംബാംഗങ്ങളും അഭിനയിക്കുന്നുണ്ട്.

2012 മാര്‍ച്ചില്‍ തേഞ്ഞിപ്പാലത്ത് വച്ച് നടന്ന വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിന് ഗുരുതരമായി പരിക്കേറ്റിരുന്നു. തുടര്‍ന്ന് സംസാര ശേഷിയും ചലന ശേഷിയും നഷ്ടപ്പെട്ട അദ്ദേഹം കുറേ വര്‍ഷങ്ങളായി വീല്‍ ചെയറിലാണ്. 2015 ല്‍ പുറത്തിറങ്ങിയ ദി റിപ്പോര്‍ട്ടര്‍ ആണ് അവസാനമായി പുറത്തിറങ്ങിയ ചിത്രം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here