Advertisement

പാക് സ്വദേശികളോട് 48 മണിക്കൂറിനകം പോകാൻ ഉത്തരവിട്ട് ജില്ലാ ഭരണകൂടം

February 19, 2019
Google News 1 minute Read

പുൽവാമ ഭീകരാക്രമണ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സ്വദേശികളോട് 48 മമഇക്കൂറിനകം ജില്ല വിടാൻ ഉത്തരവിട്ട് രാജസ്ഥാനിലെ ബിക്കാനെർ ജില്ലാ ഭരണകൂടം.

ഹോ​ട്ട​ലു​ക​ളി​ലും ലോ​ഡ്ജു​ക​ളി​ലും പാ​ക് സ്വ​ദേ​ശി​ക​ളെ പ്ര​വേ​ശി​പ്പി​ക്ക​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. ഇന്ത്യക്കാര്‍ പാ​ക്കി​സ്ഥാ​നു​മാ​യി വ്യാ​പാ​ര​ത്തി​ൽ ഏ​ർ​പ്പെ​ടെ​രു​തെ​ന്നും പാ​ക് സ്വ​ദേ​ശി​ക​ളാ​യ ആ​ർ​ക്കും ജോ​ലി ന​ൽ​ക​രു​തെ​ന്നും ജില്ലാ മജിസ്ട്രേറ്റിന്റെ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

കൂടാതെ പാക്കിസ്ഥാനില്‍ നിന്നുളള ഫേണ്‍വിളികളും ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. അറിയാത്ത ആളുകള്‍ക്ക് രഹസ്യവിവരങ്ങള്‍ നല്‍കരുതെന്നും പാക്കിസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്ത ഫോണ്‍ സിമ്മുകള്‍ ഉപയോഗിക്കരുതെന്നും ഉത്തരവിലുണ്ട്. രണ്ട് മാസക്കാലത്തേക്കാണ് ഈ ഉത്തരവ്.

Read More : പാക് സിനിമാ പ്രവൃത്തകർക്ക് ഇന്ത്യയിൽ വിലക്ക്

ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ നാടെങ്ങും പാകിസ്ഥാനെതിരെ പ്രതിഷേധം പുകയുകയാണ്. നേരത്തെ പാകിസ്ഥാൻ സിനിമാ പ്രവൃത്തകർക്ക് ഓൾ ഇന്ത്യ സിനി വർക്കേഴ്‌സ് അസോസിയേഷൻ ഇന്ത്യയിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.

‘ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിൽ നമ്മുടെ സൈനികർക്കു നേരെയുണ്ടായ ക്രൂരമായ ആക്രമണത്തെ ഓൾ ഇന്ത്യാ സിനി വർക്കേഴ്‌സ് അസോസിയേഷൻ ശക്തമായി അപലപിക്കുന്നു. അത്തരം ഭീകരതയും മനുഷ്യത്വരഹിത പ്രവർത്തനങ്ങളും നേരിടാൻ അസോസിയേഷൻ രാജ്യത്തോടൊപ്പം നിൽക്കുന്നു.’

‘സിനിമയിൽ പ്രവർത്തിക്കുന്ന പാക് അഭിനേതാക്കൾക്കും കലാകാരർക്കും പൂർണമായ വിലക്ക് ഏർപ്പെടുത്തിയ കാര്യം ഞങ്ങൾ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നു. ഏതെങ്കിലും സംഘടനകൾ പാക് കലാകാരർക്കൊപ്പം പ്രവർത്തിക്കണമെന്ന് ആവശ്യപ്പെടുകയാണെങ്കിൽ അവരെ വിലക്കുകയും ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്യും,’ വാർത്താ കുറിപ്പിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here