Advertisement

പുല്‍വാമയില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് ഒരേക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത് നടി സുമലത

February 19, 2019
Google News 1 minute Read

പുല്‍വാമയില്‍ കഴിഞ്ഞ വ്യാഴാഴ്ചയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ കുടുംബത്തിന് ഒരേക്കര്‍ ഭൂമി വാഗ്ദാനം ചെയ്ത് അടുത്തിടെ അന്തരിച്ച നടനും രാഷ്ട്രീയക്കാരനുമായ അംബരീഷിന്റെ ഭാര്യയും നടിയുമായ സുമതല. ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്‍ണ്ണാടക മെല്ലഹള്ളി സ്വദേശി എച്ച് ഗുരുവിന്റെ കുടുംബത്തിനാണ് സുമലത ഒരേക്കര്‍ ഭൂമി വാഗ്ദാനം ചെയ്തിരിക്കുന്നത്. മണ്ഡ്യയില്‍ നിന്നുള്ള ജനപ്രതിനിധിയായിരുന്നു അംബരീഷ്.

Read more: പുല്‍വാമയില്‍ കൊല്ലപ്പെട്ട മുഴുവന്‍ സൈനികരുടേയും കുടുംബത്തിന് ധനസഹായം വാഗ്ദാനം ചെയ്ത് ശിഖര്‍ ധവാന്‍

സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന കുടുംബമാണ് ഗുരുവിന്റേത്. ഗുരുവിന്റെ സംസ്‌കാരം നടത്താന്‍ കുടുംബത്തിന് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ജന്മനാട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ ഒരിടത്തായിരുന്നു ഗുരുവിന് അന്ത്യവിശ്രമം ഒരുക്കിയത്. ഇതറിഞ്ഞപ്പോഴാണ് ഗുരുവിന്റെ കുടുംബത്തിന് ഭൂമി നല്‍കാന്‍ സുമലത താല്‍പര്യം അറിയിച്ചത്.

അതിനിടെ രണ്ടാമത്തെ മകനെ കൂടി സൈന്യത്തിലെടുക്കണമെന്ന ആവശ്യവുമായി ഗുരുവിന്റെ അമ്മ ചിക്കൊലമ്മ രംഗത്തെത്തി. രാജ്യത്തിന് വേണ്ടി രണ്ടാമത്തെ മകനെ സമര്‍പ്പിക്കാന്‍ തയ്യാറാണെന്നാണ് ചിക്കൊലമ്മ പറയുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here