Advertisement

സൗദിയിൽ തടവിൽ കഴിയുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാന്‍ സൗദി കിരീടാവകാശി ഉത്തരവിട്ടു

February 20, 2019
Google News 0 minutes Read
saudi king

സൗദിയിൽ തടവിൽ കഴിയുന്ന 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി കിരീടാവകാശി ഉത്തരവിട്ടു. ഇന്ത്യാ സന്ദർശനവേളയിലാണ് മുഹമ്മദ്‌ സൽമാന്റെ തീരുമാനം.  രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിനായി ദില്ലിയിലെത്തിയ സല്‍മാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അഭ്യര്‍ത്ഥന മാനിച്ചാണ് 850 തടവുകാരെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചതെന്ന് വിദേശകാര്യവക്താവ് രവീഷ് കുമാര്‍ അറിയിച്ചു.

രാഷ്ട്രപതി ഭവനില്‍ പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് ഒരുക്കിയ അത്താഴ വിരുന്നിനിടെയാണ്  തടവുകാരെ മോചിപ്പിക്കുമെന്ന വിവരം വ്യക്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആവശ്യപ്രകാരം ഇന്ത്യയ്ക്കുള്ള ഹജ്ജ് ക്വോട്ട രണ്ട് ലക്ഷമായി ഉയര്‍ത്താനും തീരുമാനിച്ചതായി മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.

ഇന്നലെ രാത്രിയിൽ ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഇന്ത്യ നൽകിയത്. കഴിഞ്ഞ ഞായറാഴ്ചയാണ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെ ഏഷ്യൻ പര്യടനം ആരംഭിച്ചത്.

ഭീകരവാദത്തെ ഇല്ലാതാക്കുകയാണ് ഇന്ത്യയുടെയും സൗദിയുടെയും നിലപാടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു.  ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കീരിടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വ്യക്തമാക്കി. സൗദി കീരിടാവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അഞ്ച് സുപ്രധാന ഉഭയകക്ഷി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വച്ചു.പശ്ചിമേഷ്യയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും ഉണ്ടാവുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യയും സൗദി അറേബ്യയും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here