Advertisement

ലോകകപ്പ് സംഘാടനത്തിലെ വിജയം: ഖത്തറിന് അനുമോദന സന്ദേശവുമായി സൗദി

December 21, 2022
Google News 3 minutes Read

ഖത്തറിനെ അഭിനന്ദിച്ച് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും. ലോകകപ്പ് സംഘടിപ്പിക്കുന്നതില്‍ വിജയിച്ചതില്‍ തങ്ങളുടെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും ഇനിയും ഖത്തറിന് നല്ല മുന്നേറ്റം തുടരാനും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും കഴിയട്ടെ എന്നും ഖത്തറിന് അയച്ച അനുമോദന സന്ദേശത്തില്‍ സൗദി ഭരണാധികാരികള്‍ പറഞ്ഞു. (saudi congratulate Qatar Emir on organizing successful World Cup 2022)

ഫിഫ ലോകകപ്പ് ഖത്തര്‍ 2022 ഏറ്റവും ശ്രദ്ധേയമായി നടത്തി വിജയിപ്പിച്ചതിനാണ് ഖത്തറിനെയാണ് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അഭിനന്ദിച്ചത്. മധ്യപൗരസ്ത്യ മേഖലയിലേക്ക് ആദ്യമായെത്തിയ ലോകത്തെ ഏറ്റവും വലിയ കായിക മേള ചരിത്രത്തിലിന്നുവരെ നടന്നതില്‍ ഏറ്റവും മികച്ച നിലയില്‍ ഖത്തറിന് സംഘടിപ്പിക്കാനായതില്‍ ഞങ്ങളുടെ ആത്മാര്‍ഥമായ അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും സൗദി ഭരണാധികാരികള്‍ അറിയിച്ചു.

Read Also: പ്രവാസികള്‍ക്ക് തിരിച്ചടി; സൗദിയിലെ കസ്റ്റമര്‍ കെയര്‍ തൊഴിലുകള്‍ സ്വദേശികള്‍ക്ക് മാത്രം നല്‍കാന്‍ തീരുമാനം

ഖത്തറിന് ഇനിയും നല്ല മുന്നേറ്റം തുടരാനും കൂടുതല്‍ നേട്ടങ്ങള്‍ സ്വന്തമാക്കാനും അവിടുത്തെ ജനങ്ങള്‍ക്ക് പുരോഗതിയും സമൃദ്ധിയുമുണ്ടാകട്ടെയെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാനും അനുമോദന സന്ദേശത്തില്‍ ആശംസിച്ചു.

Story Highlights: saudi congratulate Qatar Emir on organizing successful World Cup 2022

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here