Advertisement

പെരിയയിലെ കൊലപാതകം പീതാംബരന്‍ ആസൂത്രണം ചെയ്തത് ഒറ്റക്കല്ല; ഉദുമ എംഎല്‍എയ്ക്ക് പങ്കെന്ന് ശരത് ലാലിന്റെ പിതാവ്

February 20, 2019
Google News 0 minutes Read

പെരിയയിലെ കൊലപാതകത്തില്‍ ഉദുമ എംഎല്‍എകെ കുഞ്ഞിരാമന് പങ്കെന്ന് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവിന്റെ വെളിപ്പെടുത്തല്‍. കൊലപാതകം കുഞ്ഞിരാമനും സിപിഐഎം നേതൃത്വവും അറിയാതെ നടക്കില്ലെന്നും ശരത് ലാലിന്റെ പിതാവ് സത്യനാരായണന്‍ ട്വന്റി ഫോറിനോട് പറഞ്ഞു.

കണ്ണൂരില്‍ നിന്നുള്ള സംഘമാണ് കൊലപാതകത്തിന് പിന്നില്‍. മുന്‍പും ഇത്തരത്തില്‍ കൊലപാതക ശ്രമം നടന്നിട്ടുണ്ട്. പീതാംബരന്‍ ഒറ്റയ്ക്കല്ല കൊലപാതകം നടത്തിയത്. കുഞ്ഞിരാമനും അറിഞ്ഞുകൊണ്ടാണ് കൊലപാതകം നടന്നത്. ഇരുവരും ഒരുമിച്ചാണ് ആക്രമണം ആസുത്രണം ചെയ്തത്. രാഷ്ട്രീയ ഇടപെടല്‍ ഉണ്ടായില്ല എന്നു പറയുന്നത് തെറ്റാണ്. വ്യക്തിപരമായ വൈരാഗ്യം കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന ആരോപണം തെറ്റാണെന്നും സത്യനാരായണന്‍ പറഞ്ഞു.

ക്രിമിനല്‍ സംഘവുമായി പീതാംബരന് അടുത്ത ബന്ധമുണ്ട്. പുറത്തു നിന്നും ആളെ ഇറക്കിയാണ് കൊലപാതകം നടത്തിയിരിക്കുന്നത്. കൈക്ക് പരിക്കേറ്റ പീതാംബരന്‍ ഒറ്റക്ക് കൃത്യം ചെയ്യില്ല. പുറത്തു നിന്നും ആളെ ഇറക്കി കൊലപാതകം നിയന്ത്രിച്ചത് പീതാംബരനാണ്. കേസ് കോടതിയിലെത്തുമ്പോള്‍ കൈക്ക് പരിക്കേറ്റയാള്‍ എങ്ങനെ കൃത്യം ചെയ്യുമെന്ന ചോദ്യം ഉയരും. അതില്‍ നിന്നും രക്ഷനേടാനാണ് പീതാംബരനെത്തന്നെ പാര്‍ട്ടി പ്രതിയാക്കിയതെന്നും സത്യനാരായണന്‍ പറഞ്ഞു.

അതിനിടെ സിപിഐഎമ്മിനെ വെട്ടിലാക്കി പീതാംബരന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. പീതാംബരന്‍ ഒറ്റക്ക് അത്തരത്തില്‍ ഒരു കൊല ചെയ്യില്ലെന്നാണ് മഞ്ജു പറയുന്നത്. പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ല. പീതാംബരന്റെ ഇടത് കൈക്ക് പരിക്കേറ്റിരുന്നു. കൈക്ക് പരുക്കേറ്റ ആള്‍ എങ്ങനെ യുവാക്കളെ വെട്ടിവീഴ്ത്തുമെന്നും മഞ്ജു ചോദിക്കുന്നു.

കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് താനാണെന്ന് പീതാംബരന്‍ മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്. സുഹൃത്തായ ആറ് പേര്‍ കൊലയില്‍ പങ്കാളികളായെന്നും പീതാംബരന്‍ സമ്മതിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗമായിട്ടും ആക്രമിക്കപ്പെട്ടുവെന്നും ഇതിന്റെ അപമാനം താങ്ങാനാകാതെയാണ് കൊല നടത്തിയതെന്നും പീതാംബരന്‍ പറഞ്ഞു.

ഇന്നലെ രാത്രിയാണ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിവാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാസര്‍ഗോഡ് ഇരട്ടക്കൊലക്കേസില്‍ ആദ്യത്തെ അറസ്റ്റായിരുന്നു പീതാംബരന്റേത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here