Advertisement

ആയിരം ദിനം പൂർത്തിയാക്കുന്ന സംസ്ഥാന സർക്കാരിന്റെ  ആഘോഷങ്ങൾക്ക് ഇന്ന് തുടക്കമാകും

February 20, 2019
Google News 0 minutes Read

ആയിരം ദിനം പൂർത്തിയാക്കുന്ന സംസ്ഥാന സർക്കാരിന്റെ ആഘോഷങ്ങൾക്ക് ഇന്ന് കോഴിക്കോട് തുടക്കമാകും .7 ദിവസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെ സംസ്ഥാന തല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിക്കും. കോഴിക്കോട് എത്തുന്ന മുഖ്യമന്ത്രി പൽവാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്തകുമാറിന്റെ വയനാട്ടിലെ ഭവനവും ഇന്ന് സന്ദർശിക്കും.

ആയിരം ദിവസം പൂർത്തിയാക്കുന്ന ഇടത് സർക്കാർ ആയിരം പുതിയ വികസന ക്ഷേമ പദ്ധതികളുമായാണ് ആഘോഷങ്ങള്‍ക്കൊരുങ്ങുന്നത്. 27 വരെ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികളുടെയും സെയ്ഫ് കേരള പദ്ധതിയുടെയും സംസ്‌ഥാന തല ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വൈകിട്ട് കോഴിക്കോട് കടപ്പുറത്ത് നിർവ്വഹിക്കും.27 നു തിരുവനന്തപുരത്താണ് സമാപന സമ്മേളനം.

വിവിധ ജില്ലകളിലായി പൂർത്തിയായതും പുതുതായി ആരംഭിക്കുന്നതുമായ 1000 പദ്ധതികൾക്കും സർക്കാർ തുടക്കം കുറിക്കുന്നുണ്ട്. . കോഴിക്കോട് ജില്ലയിലെ വിവിധ പദ്ധതികൾ മുഖ്യമന്ത്രി ഇന്ന് നാടിന് സമർപ്പിക്കും. ആഘോഷ ചടങ്ങുകളുടെ മുന്നോടിയായി വിളംബരമെന്നോണം സ്റ്റേഡിയം പരിസരത്ത് നിന്നും മാനാഞ്ചിറ സ്‌ക്വയറിലേക്ക് കൂട്ടയോട്ടം സംഘടിപ്പിച്ചു.1000 ദിനം പൂർത്തിയാക്കി വലിയ ആഘോഷത്തിന് ഒരുങ്ങുമ്പോഴും കാസർകോട്ടെ ഇരട്ട കൊലപാതകം സര്‍ക്കാറിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.
പുൽവാം ഭീകരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാൻ വസന്താകുമാറിന്റെ വയനാട്ടിലെ വീട്ടിലും മുഖ്യമന്ത്രി സന്ദർശനം നടത്തും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here