നാദാപുരത്ത് ബോംബ് സ്‌ഫോടനം; രണ്ട് വിദ്യാർത്ഥിനികൾക്ക് പരുക്ക്
നാദാപുരം വളയം കുയ്‌തേരിയിൽ ബോംബ് സ്‌ഫോടനം. സ്‌ഫോടനത്തിൽ രണ്ട് വിദ്യാർഥിനികൾക്ക് പരുക്കേറ്റു. മദ്രസയിൽ പോകുന്ന വിദ്യാർത്ഥികൾ പ്ലാസ്റ്റിക്ക് കവറിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയ സ്റ്റീൽ ബോംബുകൾ തട്ടിമാറ്റിയപ്പോഴാണ് സ്‌ഫോടനമുണ്ടായത്.
പരുക്കേറ്റ വിദ്യാർഥികളെ വടകര സീയം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. പുതുക്കുടി താഴെ എന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. വളയം പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി എത്തി പരിശോധന നടത്തി. നിർമ്മിച്ചവർ സ്റ്റീൽ ബോംബുകൾ കവറിലാക്കി ഉപേക്ഷിച്ചതാണെന്നാണ് പോലീസ് സംശയിക്കുന്നത്. പ്രദേശത്ത് ബോംബ് നിർമ്മാണം വ്യാപകമാണെന്ന ആരോപണവുമുണ്ട്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here