ജയ്പൂരില്‍ പാക് തടവുകാരനെ സഹതടവുകാര്‍ കല്ലിനെറിഞ്ഞ് കൊന്നു

ജയ്പൂരില്‍ പാകിസ്ഥാന്‍ തടവുകാരനെ സഹതടവുകാരന്‍ എറിഞ്ഞു കൊന്നു. പാകിസ്ഥാന്‍ തടവുകാരനായ ശകറാണ് കൊല്ലപ്പെട്ടത്. മൂന്ന് സഹതടവുകാര്‍ ചേര്‍ന്ന് കല്ലുകൊണ്ട് എറിഞ്ഞാണ് ഷിഹാബിനെ കൊലപ്പെടുത്തിയത്. പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പാക് തടവുകാരന്റെ കൊലപാതകം. പാക്കിസ്ഥാന്‍ തടവുകാരന്‍ ജയിലില്‍ കൊല്ലപ്പെട്ടതായി ഐ ജി രൂപീന്ദര്‍ സിങ് സ്ഥിരീകരിച്ചു.

2011 മുതല്‍ ശകര്‍ ജയ്പൂര്‍ ജയിലില്‍ കഴിഞ്ഞു വരികയാണ്. പൊലീസും മെഡിക്കല്‍ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്. സഹതടവുകാരുടെ ആക്രമണത്തിലാണ് ഷിഹാബ് കൊല്ലപ്പെട്ടതെന്ന് പൊലീസ് സ്ഥിരീകരിച്ചു. പുല്‍വാമ ആക്രമണമാണ് കൊലപാതകത്തിന് കാരണമായതെന്നും പൊലീസ് പറയുന്നു. തടവില്‍ കഴിയുകയാണ്. തെളിവെടുപ്പും പരിശോധനയും നടന്നുവരികയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന് ശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളൂ.

അതിനിടെ ഭീകരവാദികളെ സഹായിക്കുന്ന രാജ്യങ്ങളെ ഒറ്റപ്പെടുത്തുമെന്ന് ഇന്ത്യയും സൗദിയും സംയുക്തമായി പുറപ്പെടുവിച്ച പ്രസ്താവനയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കീരിടവകാശി മുഹമ്മദ് ബിന്‍ സല്‍മാനും വ്യക്തമാക്കി. സൗദി കീരിടവകാശിയുടെ ഇന്ത്യാ സന്ദര്‍ശനത്തില്‍ അഞ്ച് സുപ്രധാന ഉഭയകക്ഷി കരാറുകളില്‍ ഇരു രാജ്യങ്ങളും ഒപ്പ് വെച്ചു. പശ്ചിമേഷ്യയിലും ഇന്ത്യാ ഉപഭൂഖണ്ഡത്തിലും ഉണ്ടാവുന്ന ഭീകരവാദ പ്രവര്‍ത്തനങ്ങളെ നേരിടാന്‍ ഇന്ത്യയും സൗദി അറേബ്യയും ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി.

Read more: ഭീകരവാദത്തെ നേരിടാന്‍ ഇന്ത്യയുമായി സഹകരിക്കുമെന്ന് സൗദി കിരീടാവകാശി

പുല്‍വാമ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക്കിസ്ഥാനെതിരെ ശക്തമായ വികാരമാണ് ഇന്ത്യയില്‍ ഉയര്‍ന്നിരിക്കുന്നത്. ഇന്ത്യയില്‍ പക് താരങ്ങളെ ബഹിഷ്‌കരിക്കണമെന്നാവശ്യപ്പെട്ട് ആള്‍ ഇന്ത്യ സിനി വര്‍ക്കേഴ്‌സ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. ലോകകപ്പില്‍ പാകിസ്ഥാനെതിരെ മത്സരിക്കില്ലെന്ന് വ്യക്തമാക്കി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിങും രംഗത്തെത്തിയിരുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More