Advertisement

അതെല്ലാം വ്യാജം ; പപ്പയെ സ്‌നേഹിക്കുന്നവര്‍ ഇതൊന്നും പ്രോത്സാഹിപ്പിക്കരുതെന്ന് ജഗതിയുടെ മകള്‍ പാര്‍വതി

February 20, 2019
Google News 1 minute Read

നടന്‍ ജഗതി ശ്രീകുമാറിന്റെ പേരില്‍ തുടങ്ങിയിരിക്കുന്ന ഫെയ്‌സ് ബുക്ക് പേജുകള്‍ വ്യാജമാണെന്ന് വ്യക്തമാക്കി മകള്‍ പാര്‍വതി ഷോണ്‍ രംഗത്തെത്തി. പപ്പയ്ക്ക് ഓഫീഷ്യല്‍ അക്കൗണ്ടുകള്‍ ഇല്ലെന്നും ഇതില്‍ വരുന്ന വാര്‍ത്തകളെല്ലാം വ്യാജമാണെന്നും പാര്‍വതി വ്യക്തമാക്കി. ഇത്തരത്തില്‍ വരുന്ന വാര്‍ത്തകളെ പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ പപ്പയെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രമിക്കണമെന്നും പാര്‍വതി ഫെയ്‌സ് ബുക്ക് കുറിപ്പില്‍ പറയുന്നു.

പാര്‍വതിയുടെ ഫെയ്‌സ് ബുക്ക് പോസ്റ്റ് ഇങ്ങനെ

എല്ലാവര്‍ക്കും നമസ്‌കാരം.

പ്രമുഖ വ്യക്തികളുടെ പേരില്‍ വ്യാജ അക്കൗണ്ട് ഉണ്ടാക്കല്‍ ഒരു തമാശ ആയി മാറിയിരിക്കുകയാണ്. ഇതാ ഇപ്പോള്‍ പപ്പയുടെ പേരിലും ഒത്തിരി വ്യാജ അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ കണ്ടുതുടങ്ങി. ഒപ്പം ഇതിലെ വ്യാജ വാര്‍ത്തകളും..,ഈ താഴെ കൊടുത്തിരിക്കുന്ന അക്കൗണ്ടും ഇതിലെ വാര്‍ത്തകളും വ്യാജമാണ്.പപ്പക്ക് നിലവില്‍ ഫേസ്ബുക്കില്‍ ഒഫീഷ്യല്‍ ആയി അക്കൗണ്ട് ഒന്നും തന്നെ ഇല്ല .അതുകൊണ്ട് ദയവുചെയ്ത് ഇതുപോലത്തെ വ്യാജ അക്കൗണ്ടുകളും ,ഇതില്‍ വരുന്ന വ്യാജ വാര്‍ത്തകളും പ്രോത്സാഹിപ്പിക്കാതിരിക്കാന്‍ കഴിവതും പപ്പയെ സ്‌നേഹിക്കുന്ന എല്ലാവരും ശ്രമിക്കുമല്ലോ …
Thank you…

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here