ഒടുവിൽ ടൊവിനോ സൂപ്പർ മാൻ ആയി; പറക്കുന്ന വീഡിയോ വൈറൽ

തന്റെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രമായ സൂപ്പർമാനായതിന്റെ സന്തോഷത്തിലാണ് ടൊവിനോ തോമസ്. സിപ് ലൈനിലൂടെ അതിസാഹസിക ‘പറക്കൽ’ നടത്തിയാണ് ടൊവിനോ ‘സൂപ്പർമാൻ’ ആയത്. ‘ബിയിങ്ങ് എ സൂപ്പർമാൻ’ എന്ന ക്യാപ്ഷനോടെ താരം തന്നെയാണ് ഈ വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുന്നത്.
റാസ് അൽ ഖൈമയിലെ ലോകത്തെ തന്നെ ഏറ്റവും നീളം കൂടിയ ‘ജബൽ ജൈസ്’ സിപ് ലൈനിലൂടെയാണ് ടൊവിനോ തന്റെ സാഹസികയാത്ര നടത്തിയത്. ലോകത്തിലുള്ള ഏറെ വേഗതയേറിയ സിപ് ലൈനുകളിലൊന്ന് കൂടിയാണ് ജബൽ ജൈസ് സിപ് ലൈൻ. 2.83 കിലോമീറ്ററാണ് നീളം. സമുദ്രനിരപ്പിന് 1,680 മീറ്റർ ഉയരത്തിലാണിത്.
രസകരമായ കമന്റുകളുമായി ആരാധകർ വീഡിയോയ്ക്ക് പിന്നാലെ കൂടിയിരിക്കുകയാണ്. ‘മലയാളികളുടെ സൂപ്പർമാൻ’ എന്നാണ് നിരവധി പേർ ടൊവിനോയെ വിശേഷിപ്പിച്ചത്. അലർച്ച കേൾക്കാതിരിക്കാനല്ലേ വീഡിയോയ്ക്കിടയിൽ ബിജിഎം കുത്തികയറ്റിയതെന്നാണ് മറ്റൊരാളുടെ ചോദ്യം. ‘ഈ പോയ ഐറ്റം എവിടെയെങ്കിലും കാൽ കുത്തിയോ’, ‘താനാണെങ്കിൽ കഴിയുമ്പോഴേക്കും പെട്ടിയിൽ കയറ്റേണ്ടിവരുമായിരുന്നു’, ‘പൊളി മച്ചാൻ’ എന്നിങ്ങനെ നിരവധി രസകരമായ കമന്റുകൾ വീഡിയോക്ക് താഴെയുണ്ട്.
View this post on Instagram
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here