Advertisement

പെരിയ ഇരട്ടക്കൊലപാതകം; അന്വേഷണം ക്രൈം ബ്രാഞ്ചിന് വിട്ടേക്കും

February 21, 2019
Google News 0 minutes Read
peria murder

കാസര്‍കോട് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാന്‍ ആലോചന. സിബിഐയ്ക്ക് അന്വേഷണ ചുമതല കൈമാറണമെന്ന ആവശ്യം മുറുകുന്നതിനിടെയാണ് നീക്കം. അതേസമയം കേസില്‍ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. രണ്ട് പേരാണ് കേസില്‍ ഇതിനോടകം അറസ്റ്റിലായിരിക്കുന്നത്.  ഇന്നലെ രാത്രിയോടെ ഏച്ചിലടുക്കം സ്വദേശി സജി ജോർജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഇയാളെ  ഇന്ന് കോടതിയിൽ ഹാജരാക്കും. 

പെരിയ ഇരട്ടക്കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍
കൊലയാളിസംഘം സഞ്ചരിച്ച വാഹനത്തിന്‍റെ ഡ്രൈവറായിരുന്നു ഇയാള്‍ എന്നാണ് അന്വേഷണസംഘം പറയുന്നത്. സിപിഎം ലോക്കല്‍ സെക്രട്ടറി പീതാംബരനാണ് കേസില്‍ ആദ്യം അറസ്റ്റിലാകുന്നത്. സജിയും പീതാംബരനും തമ്മില്‍ അടുപ്പമുള്ളവരാണ്.  ഇവരെ കൂടാതെ അഞ്ച് പേര്‍ കേസിന്‍ പോലീസിന്റെ കസ്റ്റഡിയില്‍ ഉണ്ട്.  കൊലപാതകത്തില്‍ പങ്കാളിത്തം ഉറപ്പിക്കുന്ന മുറയ്ക്ക് അറസ്റ്റ് ചെയ്യുമെന്നാണ് അന്വേഷണസംഘം വ്യക്തമാക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here