പെരിയ ഇരട്ടക്കൊലപാതകം; ഒരാള്‍ കൂടി അറസ്റ്റില്‍

പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.കല്യാട് സ്വദേശി സജി ജോണാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായരുടെ എണ്ണം രണ്ടായി. പ്രതികള്‍ക്ക് വാഹനം എത്തിച്ച് കൊടുത്തത് സജിയാണ്.
കാസർകോഡ് ഇരട്ട കൊലപാതക കേസിൽ പിടിയിലായ സിപിഎം ലോക്കൽ കമ്മറ്റി മുൻ അംഗം പീതാംബരനെ ഏഴ് ദിവസത്തേക്ക് കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. കാഞ്ഞങ്ങാട് ഒന്നാം ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് പീതാംബരനെ പൊലീസ് കസ്റ്റഡിയില്‍ വിട്ടത്.
നേരത്തെ പീതാംബരനെ കല്യോട്ട് എത്തിച്ച് നടത്തിയ തെളിവെടുപ്പിൽ കൊലക്ക് ഉപയോഗിച്ചെന്ന് കരുതുന്ന വടിവാളും ഇരുമ്പ് ദണ്ഡുകളും കണ്ടെത്തിയിരുന്നു. പാർട്ടി അറിഞ്ഞിട്ടല്ല കൊലപാതകമെന്ന് ആവർത്തിച്ച പീതാംബരൻ തനിക്ക് നേരെ നടന്ന അക്രമത്തിൽ പാർട്ടി ഇടപെടാത്തതിലെ മാനഹാനിയാണ് ഇരട്ട കൊലപാതത്തിലേക്ക് നയിച്ചതെന്ന് മൊഴി നൽകിയെന്നാണ് പൊലീസ് ഭാഷ്യം. വൻ പൊലീസ് സന്നാഹത്തോടെ കല്യാട്ടെത്തിച്ച പ്രതിയെ ആയുധങ്ങൾ ഉപേക്ഷിച്ച പറമ്പിലെത്തിച്ച് തെളിവെടുത്തു. പൊട്ട കിണറ്റിൽ ഉപേക്ഷിച്ച നിലയിൽ പിടിയില്ലാത്ത ഒരു വടിവാളും, മൂന്ന് ഇരുമ്പുദണ്ഡുകളുമാണ് പരിശോധനക്കിടെ കണ്ടെത്തിയത്.പ്രതിക്ക് നേരെ ഇവിടെ വെച്ച് നാട്ടുകാരുടെ ഭാഗത്തു നിന്ന് കയ്യേറ്റ ശ്രമവുമുണ്ടായി.
പീതാംബരന്റെ കുടുംബത്തെ തള്ളി കോടിയേരി; കൊലപ്പെടുത്താനുള്ളത് പാർട്ടിയുടെ തീരുമാനമല്ലെന്ന് കോടിയേരി
കൊലപാതകം നടന്ന കല്ലിയോട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ പൊട്ടക്കിണറ്റില്‍ നിന്നുമാണ് വാളും ദണ്ഡുകളും കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ആളുകള്‍ പീതാംബരനെ കൈയേറ്റം ചെയ്യുകയും ചീത്തവിളിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. തുടര്‍ന്ന് പ്രതിയെ സംഭവ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. കോടതിയിലെത്തിച്ചപ്പോൾ പ്രതികരണമെടുക്കാൻ മാധ്യമ പ്രവർത്തകർ ശ്രമിച്ചെങ്കിലും പീതാംബരൻ മുഖം മറച്ച് നടന്ന് നീങ്ങി.
തെളിവെടുപ്പിനിടെ പീതാംബരന് നേരെ ചീത്ത വിളിയുമായി ജനം; കൊല്ലാന്‍ ഉപയോഗിച്ച വാളും ഇരുമ്പ് ദണ്ഡും കണ്ടെത്തി
അതേസമയം, കൊലയ്ക്ക് പിന്നില്‍ പീതാംബരന്‍ അല്ലെന്ന് വെളിപ്പെടുത്തി ഭാര്യ രംഗത്തെത്തിയിട്ടുണ്ട്. പീതാംബരന്‍ ഒറ്റക്ക് കൊല ചെയ്യില്ലെന്നും പാര്‍ട്ടി അറിയാതെ ഒന്നും നടക്കില്ലെന്നുമായിരുന്നു മഞ്ജുവിന്റെ വെളിപ്പെടുത്തല്‍. പീതാംബരന്റെ ഇടത് കൈക്ക് പരിക്കേറ്റിരുന്നു. കൈക്ക് പരുക്കേറ്റ ആള്‍ എങ്ങനെ യുവാക്കളെ വെട്ടിവീഴ്ത്തുമെന്നും മഞ്ജു ചോദിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here