പീതാംബരന്റെ കുടുംബത്തെ തള്ളി കോടിയേരി; കൊലപ്പെടുത്താനുള്ളത് പാർട്ടിയുടെ തീരുമാനമല്ലെന്ന് കോടിയേരി

പെരിയ ഇരട്ടക്കൊലക്കേസ് പ്രതി പീതാംബരൻ കൊല നടത്തിയത് പാർട്ടിയുടെ അറിവോടെയെന്ന കുടുംബത്തിന്റെ പ്രസ്താവന തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലപ്പെടുത്താനുള്ളത് പാർട്ടിയുടെ തീരുമാനമല്ലെന്നും ഇത് ഭാര്യയോട് ഭർത്താവ് പറഞ്ഞതാകുമെന്നും പാർട്ടിക്ക് അങ്ങനെയൊരു തീരുമാനമില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.
പീതാംബരൻ ഒറ്റക്ക് അത്തരത്തിൽ ഒരു കൊല ചെയ്യില്ലെന്നാണ് മഞ്ജു പറയുന്നത്. പാർട്ടി അറിയാതെ ഒന്നും നടക്കില്ല. പീതാംബരന്റെ ഇടത് കൈക്ക് പരിക്കേറ്റിരുന്നു. കൈക്ക് പരുക്കേറ്റ ആൾ എങ്ങനെ യുവാക്കളെ വെട്ടിവീഴ്ത്തുമെന്നാണ് മഞ്ജു ചോദിക്കുന്നത്. ട്വന്റി ഫോറിനോടായിരുന്നു മഞ്ജുവിന്റെ പ്രതികരണം.
പീതാംബരന്റെ കൈക്ക് നേരത്തേ പരുക്കേറ്റിരുന്നു. കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണത്തിലായിരുന്നു പീതാംബരന് പരിക്കേറ്റത്. ഇരുമ്പ് കമ്പി ഇട്ടിരിക്കുന്ന കൈ അനക്കാൻ പോലും കഴിയാത്ത അവസ്ഥയാണുള്ളത്. ആ ഒരു അവസ്ഥയിൽ എങ്ങനെയാണ് കൊലപാതകം നടത്താൻ കഴിയുകയെന്നും പീതാംബരൻ ചോദിക്കുന്നു. കൊലപാതകത്തിൽ ആസൂത്രണം നടന്നിട്ടുണ്ട്. കൈക്ക് പരിക്കേറ്റതിന് ശേഷം താൻ അത്തരത്തിലുള്ള പ്രവർത്തികൾക്കൊന്നും പോകില്ലെന്ന് പീതാംബരൻ പറഞ്ഞിരുന്നുവെന്ന് മഞ്ജു വ്യക്തമാക്കി. പെരിയയിലെ കൊലപാതകവുമായി ബന്ധപ്പെട്ട് പീതാംബരൻ അറസ്റ്റ് ചെയ്യപ്പെട്ടതിന് പിന്നാലെ വീടിന് നേരെ ആക്രമണം നടന്നിരുന്നു. മഞ്ജുവും മറ്റ് കുടുംബാംഗങ്ങളും മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്.
Read more: പെരിയ ഇരട്ടക്കൊലപാതകം; കൃപേഷിനെ തലയ്ക്ക് വെട്ടിയത് പീതാംബരനെന്ന് മൊഴി
കാസര്‍ഗോഡ് കൊല്ലപ്പെട്ട കൃപേഷിന്റെ തലയ്ക്ക് വെട്ടിയത് താനാണെന്ന് പീതാംബരന്‍ മൊഴി നല്‍കിയതായാണ് പൊലീസ് പറയുന്നത്. സുഹൃത്തായ ആറ് പേര്‍ കൊലയില്‍ പങ്കാളികളായെന്നും പീതാംബരന്‍ സമ്മതിച്ചിട്ടുണ്ട്. ലോക്കല്‍ കമ്മിറ്റി അംഗമായിട്ടും ആക്രമിക്കപ്പെട്ടുവെന്നും ഇതിന്റെ അപമാനം താങ്ങാനാകാതെയാണ് കൊല നടത്തിയതെന്നും പീതാംബരന്‍ പറഞ്ഞു.
ഇന്നലെ രാത്രിയാണ് പെരിയയില്‍ രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള സിപിഎം ലോക്കല്‍ കമ്മറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിവാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാസര്‍ഗോഡ് ഇരട്ടക്കൊലക്കേസില്‍ ആദ്യത്തെ അറസ്റ്റായിരുന്നു പീതാംബരന്റേത്. മഞ്ജുവിന്റെ വെളിപ്പെടുത്തല്‍ കേസില്‍ നിര്‍ണ്ണായകമാകും.
അതേസമയം, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ പൊലീസ് കണ്ടെത്തി. കേസിൽ അറസ്റ്റിലായ മുൻ സിപിഐഎം ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരനുമായി സംഭവ സ്ഥലത്ത് എത്തിയാണ് തെളിവെടുപ്പ് നടത്തിയത്. യുവാക്കളെ വെട്ടാനുപോഗിച്ച വാളും മൂന്ന് ദണ്ഡുകളുമാണ് കണ്ടെത്തിയത്. ആയുധങ്ങൾ പീതാംബരൻ തിരിച്ചറിഞ്ഞു. തെളിവെടുപ്പ് പൂർത്തിയായി.
കൊലപാതകം നടന്ന കല്ലിയോട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലെ പൊട്ടക്കിണറ്റിൽ നിന്നുമാണ് വാളും ദണ്ഡുകളും കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ആളുകൾ പീതാംബരനെ കൈയേറ്റം ചെയ്യുകയും ചീത്തവിളിക്കുകയും ചെയ്ത സാഹചര്യമുണ്ടായിരുന്നു. തുടർന്ന് പ്രതിയെ സംഭവ സ്ഥലത്തു നിന്നും മാറ്റുകയായിരുന്നു. വൈദ്യപരിശോധനയ്ക്ക് ശേഷം പീതാംബരനെ കാഞ്ഞങ്ങാട് ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here