പെരിയ ഇരട്ടക്കൊലപാതകം; കൃപേഷിനെ തലയ്ക്ക് വെട്ടിയത് പീതാംബരനെന്ന് മൊഴി

നാടിനെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ പീതാംബരന് കൊലയിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തി. കൃപേഷിനെ തലയ്ക്ക വെട്ടിയത് താനാണെന്ന് പീതാംബരൻ പോലീസിനോട് പറഞ്ഞു. സുഹൃത്തായ ആറ് പേർ കൊലയിൽ പങ്കാളികളായെന്നും സമ്മതിച്ചിട്ടുണ്ട്. താൻ ലോക്കൽ കമ്മിറ്റി അംഗമായിട്ടും ആക്രമിക്കപ്പെട്ടുവെന്നും ഇതിന്റെ അപമാനം താങ്ങാനാകാതെയാണ് കൊല നടത്തിയതെന്നും പീതാംബരൻ പറഞ്ഞു.
ഇന്നലെ രാത്രിയാണ് പെരിയയിൽ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ കൊലപ്പെടുത്തിയതുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലുള്ള സിപിഎം ലോക്കൽ കമ്മറ്റി അംഗം എ പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് പീതാംബരന്റെ അറസ്റ്റ് രേഖപ്പെടുത്തി. പീതാംബരന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെന്ന് വ്യക്തമായ സാഹചര്യത്തിവാണ് അറസ്റ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. കാസര്‍ഗോഡ് ഇരട്ടക്കൊലക്കേസില്‍ ആദ്യത്തെ അറസ്റ്റാണിത്.
ഇന്നലെ രാത്രിയാണ് പീതാംബരനെ പൊലീസ് അറസ്റ്റു ചെയ്തത്. കസ്റ്റഡിയിലുള്ള മറ്റ് ആറ് പേരെ ചോദ്യം ചെയ്തുവരികയാണ്. പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ പീതാംബരനെ പാര്‍ട്ടി പുറത്താക്കിയിരുന്നു. സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു നടപടി.
ഇരട്ടക്കൊലപാതകത്തിന്റെ മുഖ്യസൂത്രധാരനാണ് പീതാംബരനെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം ആസൂത്രണം ചെയ്തത് ഇയാളാണ്. പീതാംബരന്‍ ആക്രമിക്കപ്പെട്ട കേസിലെ പ്രതികളാണ് കൊല്ലപ്പെട്ട കൃപേഷും ശരത് ലാലും.കേസില്‍ ജാമ്യം കിട്ടി പുറത്തിറങ്ങിയപ്പോഴായിരുന്നു ഇരുവരേയും ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയത്.
അതിനിടെ പെരിയ കൊലപാതകത്തില്‍ അക്രമികള്‍ സഞ്ചരിച്ച വാഹനം പൊലീസ് തിരിച്ചറിഞ്ഞു. ആക്രമി സംഘം എത്തിയത് മഹീന്ദ്ര സൈലോ വാഹനത്തിസാണ്. കാസര്‍കോട് രജിസ്‌ട്രേഷനിലുള്ള വാഹനമാണിത്. കൃത്യം നിര്‍വഹിച്ചത് മൂന്നംഗ സംഘമാണെന്നും പൊലീസ് വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here