Advertisement

പുൽവാമ ആക്രമണം; പിംഗ്ലേന സ്വദേശികള്‍ ഉള്‍പ്പെട്ടതിന് തെളിവ്

February 21, 2019
Google News 1 minute Read
pulwama

പുൽ വാമ ചാവേർ ആക്രമണത്തിന്റെ ആസൂത്രണത്തിന് പിന്നിൽ പിംഗ്ലേന സ്വദേശികളായ കൂടുതൽ ആളുകൾ ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചു. പാക്കിസ്ഥാൻ സ്വദേശിയായ ജയ്ഷേ മുഹമ്മദ് കമാൻഡർ കമ്രാൻ അടക്കമുള്ള ഭീകരവാദികൾക്ക് ഒളിത്താവളം ഒരുക്കിയതും സ്ഫോടക വസ്തുക്കൾ സംഭരിയ്ക്കാൻ സഹായിച്ചതും ഇവരാണെന്നാണ് കണ്ടെത്തൽ. എന്നാൽ തദ്ദേശവാസിയായ ഒരാൾ കൊല്ലപ്പെട്ട സംഭവം സൈന്യത്തിനെതിരായ വികാരമാക്കി വളർത്താൻ ഭീകരവാദ സംഘടനകൾ ശ്രമം തുടങ്ങിയതായ് രഹസ്യാന്വേഷണ എജൻസികൾക്ക് സൂചന ലഭിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയാണ് ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകന്‍ ജെയ്ഷെ കമാന്റര്‍ കമ്രാനെ സൈന്യം വധിച്ചത്. പുല്‍വാമയിലെ ഒളി സങ്കേതത്തിലേക്ക് സൈന്യം തിരിച്ചടിക്കുകയായിരുന്നു. ഭീകരരുടെ പ്രത്യാക്രമണത്തില്‍ നാല് സൈനികര്‍ കൊല്ലപ്പെട്ടു. പുല്‍വാമയില്‍ 40സൈനികരെ കൊലപ്പെടുത്തിയ സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 13കിലോമീറ്റര്‍ മാറി ഒരു കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ച് താമസിച്ചത്.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സി.ആര്‍.പി.എഫിന്റെ വാഹനവ്യൂഹത്തിനു നേരെ ആക്രമണമുണ്ടായത്. 40 സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്നാണ് ഔദ്യോഗിക കണക്കുകള്‍. പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേരെ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഇടിച്ച് കയറ്റിയാണ് സ്ഫോടനം നടത്തിയത്.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here