സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാന് സ്വർണം പൂശിയ തോക്ക് സമ്മാനിച്ച് പാകിസ്താൻ

സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാന് സ്വർണം പൂശിയ തോക്ക് സമ്മാനിച്ച് പാകിസ്താൻ.
തിങ്കളാഴ്ചയാണ് ജർമൻ എൻജിനിയർമാർ വികസിപ്പിച്ചെടുത്ത ഹെക്കലർ ആൻഡ് കോച്ച് എംപി 5 എന്ന സബ് മെഷീൻ തോക്ക് പാക് സെനറ്റ് ചെയർമാൻ സമ്മാനിച്ചത്. ഇതോടൊപ്പം മുഹമ്മദ് ബിൻ സൽമാന്റെ ഛായാചിത്രവും സമ്മാനമായി നൽകി. പാകിസ്താനുമായി 2000 കോടി ഡോളറിന്റെ നിക്ഷേപ പദ്ധതി ഒപ്പുവെച്ചതിന് പിന്നാലെയാണ് ഇത്.
Read Also : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ എത്തി
ഏഷ്യൻ പര്യടനത്തിന്റെ ഭാഗമായാണ് മുഹമ്മദ് ബിൻ സൽമാൻ പാകിസ്താനിൽ എത്തിയത്. 21 ഗൺ സല്യൂട്ട്, നാവിക സേനയുടെ ഫ്‌ളൈ പാസ്റ്റ് തുടങ്ങി വളരെ മികച്ച രീതിയിലാണ് സൗദി കിരീടാവകാശിയെ പാകിസ്താൻ വരവേറ്റത്. ഇതിന് പുറമെ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു.

In this photo released by the Press Information Department, Pakistani President Arif Alvi, right, meets with visiting Saudi Arabia’s Crown Prince Mohammed bin Salman at presidential palace in Islamabad, Pakistan, Monday, Feb. 18, 2019. A senior Saudi diplomat on Monday assailed Iran for initially blaming the kingdom for last week’s attack that killed 27 members of Iran’s elite Revolutionary Guard. (Press Information Department, via AP)
ബുധനാഴ്ച്ച രാത്രിയിൽ ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഇന്ത്യ നൽകിയത്. രാവിലെ രാഷ്ട്രപതി ഭവനിൽ വെച്ച് നൽകുന്ന സ്വീകരണത്തിന് ശേഷം പത്ത് മുപ്പതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളുമായി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച്ച നടത്തി. പതിനൊന്ന് മുപ്പതിന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച ഹൈദരാബാദ് ഹൌസിൽ വെച്ചുണ്ടായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here