കൈകൊടുത്ത് പിണറായിയും ഉമ്മന്‍ചാണ്ടിയും, ചേര്‍ന്ന് നിന്ന് മമ്മൂട്ടി; ചെന്നിത്തലയുടെ മകന്റെ വിവാഹ വീഡിയോ

രാഷ്ട്രീയം മറന്ന ഒത്തുചേരലും താരസംഗമവുമായിരുന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുടെ മകന്‍ രോഹിതിന്റേയും ശ്രീജ ഭാസിയുടേയും വിവാഹവേദി. രാഷ്ട്രീയ സിനിമ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത വിവാഹത്തിന്റെ ഹൈലൈറ്റ് വീഡിയോ പുറത്തിറങ്ങി.

മുഖ്യമന്ത്രി പിണറായി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള, വ്യവസായി എം എ യൂസഫലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ശശി തരൂര്‍, നടന്മാരായ മമ്മൂട്ടി, ജയസൂര്യ, രമേഷ് പിഷാരടി,
വെള്ളാപ്പള്ളി നടേശന്‍, എം ജി ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

അങ്കമാലി ആഡ്‌ലക്‌സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു ചടങ്ങുകള്‍. രോഹിത് കൊച്ചിയിലും ശ്രീജ അമേരിക്കയിലും ഡോക്ടര്‍മാരാണ്. വ്യവസായിയായ ഭാസിയുടെ മകളാണ് ശ്രീജ.

Top