Advertisement

സൗദി ലെവി ഇളവ്; കൂടുതല്‍ പഠനം വേണമെന്ന് ശൂറാ കൗണ്‍സില്‍

February 21, 2019
Google News 1 minute Read

സൗദിയില്‍ വിദേശ തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയ ലെവി ഒഴിവാക്കുന്നത് സംബന്ധിച്ച് കൂടുതല്‍ പഠിക്കണമെന്ന് ശൂറാ കൗണ്‍സില്‍. ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളെ ലെവിയില്‍ നിന്ന് ഒഴിവാക്കുന്നത് തൊഴില്‍ മന്ത്രാലയം പരിശോധിക്കണമെന്നും ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടു.

ചെറുകിട, ഇടത്തരം വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന 12 വിഭാഗം സ്ഥാപനങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 70 ശതമാനം സ്വദേശിവല്‍ക്കരണം നടപ്പിലാക്കിയിരുന്നു. തൊഴില്‍ മന്ത്രാലയം പ്രഖ്യാപിച്ച മാനദണ്ഡങ്ങള്‍ പ്രകാരം സ്വദേശിവല്‍ക്കരണം പൂര്‍ത്തിയാക്കാത്ത ഇത്തരം സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന വിദേശികളെ ലെവിയില്‍നിന്നു ഒഴിവാക്കുന്ന കാര്യം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം പഠിക്കണമെന്നാണ് ശൂറാ കൗണ്‍സില്‍ ആവശ്യപ്പെട്ടത്.

Read More: സൗദി; സ്‌പോൺസർഷിപ്പ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴിൽ മന്ത്രാലയം

 

രാജ്യത്തെ ആകെ ആഭ്യന്തരോല്‍പാദനത്തില്‍ ചെറുകിട, ഇടത്തരം സ്ഥാപനങ്ങളുടെ സംഭാവന 20 ശതമാനത്തില്‍നിന്ന് 35 ശതമാനമാക്കുകയാണ് ലക്ഷ്യം. തൊഴില്ലായ്മ നിരക്ക് ആറു ശതമാനമായി കുറക്കുകയും വേണം. അതിന് ഉതകുന്ന നിരവധി പദ്ധതികളാണ് വിഷന്‍ 2030ല്‍ ഉള്‍പ്പെടുത്തിയിട്ടുളളത്. എന്നാത് ഇത് ലക്ഷ്യം കാണു ന്നതിന് ലെവി ഒഴിവാക്കുന്ന കാര്യം വിശദമായി പരിശോധിക്കുകയും പഠിക്കുകയും വേണമെന്നാണ് ശൂറാ കൗണ്‍സില്‍ നിര്‍ദേശിച്ചു.

ലെവി ഇളവിന് അപേക്ഷ സ്വീകരിക്കാനായി അഞ്ച് നിബന്ധനകളാണ് മന്ത്രാലയം മുന്നോട്ടു വെച്ചിട്ടുള്ളത്. സ്ഥാപനത്തിൻറ്റെ  കോമേഴ്സ്യൽ രജിസ്‌ട്രേഷൻ കാലാവധിയുള്ളതായിരിക്കുക, സ്ഥാപനം നിതാഖാത്തിൽ പ്ലാറ്റിനം, പച്ച ഗണത്തിലായിരിക്കുക, മഞ്ഞ, ചുവപ്പ് ഗണത്തിലാണെങ്കിൽ സ്വദേശികളെ നിയമിച്ച് പച്ചയിലേക്ക് ഉയരുക, ബാങ്ക്‌ അക്കൗണ്ട് വിവരങ്ങൾ നൽകുക എന്നിവയാണ് പ്രധാന നിബന്ധനകൾ. ബാങ്ക്‌ വിവരങ്ങൾ നേരത്തെ മന്ത്രാലയത്തിൻറ്റെ പോർട്ടലിൽ നൽകിയിട്ടില്ലാത്ത സ്ഥാപനങ്ങൾക്ക് അക്കൗണ്ട്സ് രേഖകൾ ചേർത്തു കൊണ്ട് വിവരങ്ങൾ നൽകാവുന്നതാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here