സൗദി; സ്‌പോൺസർഷിപ്പ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴിൽ മന്ത്രാലയം

സൗദിയിൽ സ്‌പോൺസർഷിപ് വ്യവസ്ഥ ലളിതമാക്കുമെന്ന് തൊഴിൽ മന്ത്രാലയം. പരിഷ്ക്കരണം എട്ട് മാസത്തിനകം പ്രാബല്യത്തിൽ വരുമെന്നും സൗദി തൊഴിൽ മന്ത്രി അഹ്‌മദ് അൽ റാജി വ്യകത്മാക്കി.
സൗദിയിൽ സ്‌പോൺസർഷിപ് വ്യവസ്ഥ ലളിതമാക്കുമെമെന്നാണ് തൊഴിൽ മന്ത്രി അഹ്‌മദ് അൽ റാജി വ്യകത്മാക്കിയിരിക്കുന്നത് . സൗദി തൊഴിൽ നിയമം പരിഷ്‌കരിച്ച് ഓൺലൈൻവഴിയാക്കുന്നതിൻറ്റെ ഭാഗമായാണ് വിദേശ ജോലിക്കാരുമായി ബന്ധപ്പെട്ട ഏതാനും നടപടികൾ ലഘൂകരിക്കാൻ മന്ത്രാലയം ഒരുങ്ങുന്നത് .സ്‌പോൺസർഷിപ്പ് വ്യവസ്ഥക്ക് പുറമെ റീ എൻട്രി വിസ, എക്സിറ്റ് വിസ എന്നിവയുടെ നടപടികളും ലളിതമാക്കുമെന്ന് മന്ത്രി അറിയിച്ചു .
വിദേശ ജോലിക്കാർ ഉൾപ്പെടെ മാനവ വിഭവശേഷി തൊഴിൽ വിപണിക്ക് ആവശ്യമായ തരത്തിൽ ലളിതമായി ലഭിക്കുന്നതിനാണ് സ്‌പോൺസർഷിപ്പ് നടപടികൾ ലഘൂകരിക്കുന്നത്. തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുക, കരാറിലെ വ്യവസ്ഥകൾ സുതാര്യമാക്കുക എന്നതും ഓൺലൈൻ കരാറിൻറ്റെ ലക്ഷ്യമാണ്. തൊഴിൽ കരാറിൻറ്റെ പരിഷ്‌കരിച്ച പതിപ്പ് എട്ട് മാസത്തിനകം പ്രാബല്യത്തിൽ വരുമെന്നും തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.
Read More: സൗദി രാജാവ് മുഹമ്മദ് ബിൻ സൽമാന് സ്വർണം പൂശിയ തോക്ക് സമ്മാനിച്ച് പാകിസ്താൻ
നേരത്തെ സൗദിയിൽ തടവിലുള്ള 850 ഇന്ത്യക്കാരെ മോചിപ്പിക്കാൻ സൗദി അറേബ്യ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്‍ ഉത്തരവിട്ടിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭ്യർഥന മാനിച്ചാണ് നടപടി. വിദേശകാര്യ വക്താവ് രവീഷ് കുമാർ ട്വിറ്ററിലൂടെയാണ് ഈ കാര്യം അറിയിച്ചത്. കൂടാതെ, ഇന്ത്യൻ തീർഥാടകർക്കുള്ള ഹജ് ക്വോട്ടാ രണ്ടു ലക്ഷമായി ഉയർത്താനും തീരുമാനിച്ചതായി രവീഷ് കുമാർ അറിയിച്ചു.
നേരത്തെ, ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രങ്ങൾക്കെതിരെ സമ്മർദം ശക്തമാക്കേണ്ടത് പ്രധാനമാണെന്ന് ഇന്ത്യയും സൗദി അറേബ്യയും അംഗീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഇന്ത്യയുടെ ഏറ്റവും മൂല്യമേറിയ നയതന്ത്ര പ്രതിനിധിയാണ് സൗദി അറേബ്യ. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിയാർജിച്ചിരിക്കുന്നു. ഇന്ത്യയിലേക്ക് സൗദിയുടെ നിക്ഷേപങ്ങൾ സ്വാഗതം ചെയ്യുന്നതായും പ്രധാനമന്ത്രി പറഞ്ഞിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here