ഉത്തര്‍പ്രദേശില്‍ എസ്പി-ബിഎസ്പി സഖ്യം മത്സരിക്കുന്ന 75 സീറ്റുകളില്‍ ധാരണയായി

ഉത്തര്‍പ്രദേശില്‍ എസിപി-ബിഎസ്പി സഖ്യം മത്സരിക്കുന്ന എഴുപത്തിയഞ്ച് സീറ്റുകളില്‍ ധാരണായായി. മൂന്ന് സീറ്റുകള്‍ അജിത്ത് സിംഗിന്റെ ആര്‍എല്‍ഡിക്ക് നല്‍കും. റായ്ബറേലി, അമേഠി മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാതെയാണ് സീറ്റ് വിഭജനം പൂര്‍ത്തിയാക്കിയത്. ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന സഖ്യമാകും ഉണ്ടാവുകയെന്ന അഭ്യൂഹങ്ങള്‍ക്ക് ഇതോടെ പൂര്‍ണ്ണ വിരാമമായി.
മായവതിയുടെ ബഹുജന്‍ സമാജ് പാര്‍ട്ടി മുപ്പത്തിയെട്ടും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടി മുപ്പത്തിയേഴും സീറ്റുകളില്‍ മത്സരിക്കാനാണ് തീരുമാനം. ഓരോ പാര്‍ട്ടികളും ഏതൊക്കെ സീറ്റുകളിലാണ് മത്സരിക്കുകയെന്ന പട്ടിക ഇന്ന് പുറത്ത് വിട്ടു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വരാണസിയിലും യോഗി ആദിത്യനാഥിന്റെ തട്ടകമായ ഗൊരെക്പൂരിലും എസ്പി സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കും.
ലക്‌നൌ, കാണ്‍പൂര്‍, അലഹബാദ്, ഝാന്‍സി തുടങ്ങി നഗര കേന്ദ്രീകൃത മണ്ഡലങ്ങളിലും എസ്പിയാണ് മത്സരിക്കുക. ആഗ്ര, നോയിഡ, മീററ്റ്, അലിഗഢ്, സഹാറണ്‍പൂര്‍ തുടങ്ങിയ വടക്കന്‍ ഉത്തര്‍പ്രദേശിലെ മണ്ഡലങ്ങളില്‍ ബിഎസ്പിയാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുക. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ എണ്‍പത് സീറ്റുകളിലും പാര്‍ട്ടി മത്സരിക്കുമെന്ന് വ്യക്തമാക്കിയിരുന്നെങ്കിലും അവസാന നിമിഷം സഖ്യമുണ്ടാക്കുമെന്നായിരുന്നു സംസ്ഥാത്തെ മിക്ക നേതാക്കളും പ്രതാക്ഷിച്ചിരുന്നത്. ഇതോടെ ഉത്തര്‍പ്രദേശില്‍ എസ്പി, ബിഎസ്പി സഖ്യവും ബിജെപിയും കോണ്‍ഗ്രസും തമ്മിലുള്ള ത്രികോണ മത്സരത്തിന് കളമൊരുങ്ങും.
കോണ്‍ഗ്രസ് പിടിക്കുന്ന വോട്ടുകള്‍ സഖ്യത്തിന് ദോഷം ചെയ്യുമെന്നും അതല്ല ബിജെപിയുടെ സവര്‍ണ്ണ വോട്ട് ബാങ്കിലാവും വിള്ളലുണ്ടാക്കുക എന്നിങ്ങനെ വ്യത്യസ്ത നിരീക്ഷണങ്ങള്‍ പുറത്ത് വരുന്നുണ്ട്. അതേസമയം, മായവതിയുമായുള്ള സഖ്യത്തെ എതിര്‍ത്ത് ബിഎസ്പി സ്ഥാപക നേതാവ് മുലായം സിംഗ് യാദവ് രംഗത്ത് വന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here