ജീവിതത്തില്‍ എടക്ക് സേതുവാകണം, എടക്ക് സേതൂന്റെ അളിയനാകണം; വിശേഷങ്ങളുമായി ടിക് ടോകിലെ അമ്മാമയും കൊച്ചുമോനും

tik tok

കൊച്ച് മോന്റെ കൂടെ തമാശയ്ക്ക് തുടങ്ങിയതാണ് വീഡിയോ ചെയ്യാന്‍, എല്ലാവര്‍ക്കും അതിഷ്ടപ്പെട്ടെന്ന് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ട്. പറയുന്നത് ടിക് ടോകിലെ നമ്പര്‍ വണായ അമ്മാമ്മയാണ്, ഒപ്പം കൊച്ചുമോനുമുണ്ട്.
പ്രളയത്തില്‍ പെട്ട് കരിങ്ങാച്ചിറയിലെ ക്യാമ്പില്‍ നിന്നാണ് ജിന്‍സണും അമ്മാമ്മ മേരി ജോസഫും ടിക് ടോക് പരീക്ഷിക്കുന്നത്. അനിയനാണ് ജിന്‍സണ് ഒപ്പം ആദ്യം ഉണ്ടായിരുന്നത്. അന്ന് ക്യാമറാ വുമണായും മേക്ക് അപ് വുമണുമായാണ് അമ്മാമ്മ ഉണ്ടായത്. അനിയന്‍ തിരിച്ച് പോയതോടെ ജിന്‍സണ്‍ അമ്മാമ്മയ്ക്കൊപ്പം വീഡിയോ ചെയ്യാന്‍ ആരംഭിക്കുകയായിരുന്നു.  അമ്മാമ്മയുടെ വിശേഷങ്ങള്‍ പങ്കുവച്ച് കൊച്ചുമക്കളും, അവരുടെ കൂട്ടുകാരുമെല്ലാം ഈ വീഡിയോയില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. യൂട്യൂബ് ചാനൽ ആയ മീഡിയ എഡ്ജിലാണ്  ആണ് ഇവർ വിശേഷങ്ങൾ പങ്കുവച്ചിരിക്കുന്നത്..


ഡബ്‌സ്മാഷ് പോലുള്ള പതിവ് ശൈലി വിട്ട് കുറഞ്ഞ നിമിഷങ്ങൾ കൊണ്ട് വലിയ സന്ദേശങ്ങൾ നൽകുന്ന ശൈലിയാണ് ഇവരുടെ പ്രത്യേകത. ഫ്ളവേഴ്സ് ടിവിയിലെ കോമഡി ഉത്സവം പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ഇവരെത്തിയിരുന്നു. ഇപ്പോള്‍ സിനിമകളിൽ അവസരങ്ങളും തേടിയെത്തിയിട്ടുണ്ട്. അമ്മാമ്മക്ക് 85 വയസ്സ് പ്രായം.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top