Advertisement

കോണ്‍ഗ്രസുകാരന്‍ ചിതയില്‍ വയ്ക്കാനില്ലാത്ത വിധം ചിതറിപ്പോകും; കല്യാട്ട് വിപിപി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗം

February 21, 2019
2 minutes Read
vpp mustafa

കാസര്‍കോട് രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട സ്ഥലത്ത് ഒന്നരമാസം മുമ്പ് സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം വിപിപി മുസ്തഫ നടത്തിയ കൊലവിളി പ്രസംഗത്തിന്റെ വീഡിയോ പുറത്ത്. പീതാംബരനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ കല്യാട്ട് നടത്തിയ പ്രസംഗത്തിലാണ് മുസ്തഫ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് എതിരെ കൊലവിളി നടത്തുന്നത്.

പാതാളത്തോളം ഞങ്ങള്‍ ക്ഷമിച്ച് കഴിഞ്ഞു. സഖാക്കളായ പീതാംബരനേയും സുരേന്ദ്രനേയും ഒരു പ്രകോപനവും ഇല്ലാതെ മര്‍ദ്ദിക്കുന്നത് വരെയുള്ള സംഭവങ്ങള്‍ ഞങ്ങള്‍ ക്ഷമിക്കുന്നു. പാതാളത്തോളം ക്ഷമിച്ച് കഴിഞ്ഞു.  ഇനിയും ചവിട്ടാന്‍ വന്നാല്‍  ആ പാതാളത്തില്‍ നിന്ന് റോക്കറ്റ് പോലെ സിപിഎം കുതിച്ച് കയറും. ഒരു കോണ്‍ഗ്രസുകാരനും ചിതയില്‍ വയ്ക്കാന്‍ പെറുക്കിയെടുക്കാന്‍ ബാക്കിയില്ലാത്ത വിധം ചിതറി പോകും. ഇതായിരുന്നു മുസ്തഫ പ്രസംഗത്തില്‍ പറഞ്ഞത്.  ഇങ്ങനെയാണ് സിപിഎം പറഞ്ഞതെന്ന് ഇത് കേട്ട കോണ്‍ഗ്രസ്കാരനും കേള്‍ക്കാത്ത കോണ്‍ഗ്രസുകാരനും പറഞ്ഞ് കൊടുക്കണം. സിപിഎമ്മിന്റെ രീതി അറിയാമല്ലോ എന്നും മുസ്തഫ പ്രസംഗത്തില്‍ ചോദിക്കുന്നുണ്ട്.

ജനുവരി ഏഴിന് കല്യാട്ടാണ് വിപിപി മുസ്തഫ ഈ പ്രസംഗം നടത്തിയത്. പെരിയയിലെ കൊലപാതകത്തില്‍  സിപിഎമ്മിന് പങ്കില്ലെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുമ്പോള്‍ തന്നെയാണ് ഇപ്പോള്‍ ഈ വീഡിയോ പുറത്ത് വന്നിരിക്കുന്നതും. പാര്‍ട്ടി നേതൃത്വം നേരിട്ട് കൊലയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സൂചന നല്‍കുന്ന വീഡിയോ ആണിത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top