വയനാട്ടിൽ വൻ കുഴൽപ്പണ വേട്ട

money 100 crore money cinema producer included

വയനാട് മുത്തങ്ങയിൽ വന് കുഴൽപ്പണവേട്ട.മൈസൂരിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുകയായിരുന്ന യുവാക്കളിൽ നിന്ന് 37 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടിച്ചെടുത്തത്.സംഭവവുമായി ബന്ധപ്പെട്ട് രണ്ട് കുന്ദമംഗലം സ്വദേശികളെ പോലീസ് കസ്റ്റഡിയിലെടുത്തു

ഇന്ന് പുലർച്ചെ മുത്തങ്ങ ചെക്‌പോസ്റ്റിൽ നടത്തിയ വാഹനപരിശോധനക്കിടെയാണ് കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ മുഹമ്മദ് നവാസും മുഹമ്മദ് ഷികിലും സഞ്ചരിച്ചിരുന്ന ലേയ്‌ലാന്റ് ലോറിയിൽ നിന്ന് 37 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയത്.മൈസൂരിൽ നിന്ന് കോഴിക്കോടേയ്ക്ക് പണം കടത്താൻ ശ്രമിക്കുന്നതിനിടയിലാണ് പിടിയിലായത്.ലോറിയുടെ ഡ്രൈവർക്യാബിന് മുകളിൽ ടാർപായകൊണ്ട് മൂടിയ നിലയിലായിരുന്നു പണം.

Read Also : വയനാട്ടിൽ സ്‌കൂൾ വിദ്യാർത്ഥികളെ പീഡിപ്പിച്ച പാസ്റ്റർ അറസ്റ്റിൽ

മുത്തങ്ങ സിഐ മുത്തങ്ങ ചെക്ക് പോസ്റ്റിൽ ഈ മാസം നടക്കുന്ന രണ്ടാമത്തെ കുഴൽപ്പണ വേട്ടയാണിത്.കഴിഞ്ഞ 12ന് 19 ലക്ഷം രൂപയുടെ കുഴൽപ്പണം പിടികൂടിയിരുന്നുനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More