ഉത്തര്‍ പ്രദേശില്‍ അപ്നദള്‍ എന്‍ഡിഎ വിട്ടു

ഉത്തർപ്രദേശിൽ എൻ ഡി എ വിടനൊരുങ്ങി അപ്ന ദൾ. ഇക്കാര്യത്തിൽ ഉടൻ യോഗം ചേർന്ന് തീരുമാനം എടുക്കുമെന്ന് കേന്ദ്ര മന്ത്രി അനുപ്രിയ പട്ടേൽ അറിയിച്ചു. സഖ്യകക്ഷികൾക്ക് യാതൊരു പരിഗണനയും നൽകാൻ ബിജെപി തയ്യാറാകത്തതുകൊണ്ടാണ് യുപിയിൽ ഒറ്റയ്ക്ക് നീങ്ങാൻ തീരുമാനിച്ചതെന്നും അനുപ്രിയ പട്ടേൽ പറഞ്ഞു.
ReadAlso: ബിജെപി കോണ്‍ഗ്രസ് സഹകരിച്ചാല്‍ ഡല്‍ഹിയില്‍ ബിജെപി വട്ടപ്പൂജ്യം; ‘കൈ’ കോര്‍ക്കാനുള്ള ആഗ്രഹം വീണ്ടും വ്യക്തമാക്കി കെജ്‌രിവാള്‍
പ്രശ്നങ്ങൾ പരിഹരിക്കാൻ ഫെബ്രുവരി 20 വരെ ബിജെപിക്ക് സമയം കൊടുത്തിരുന്നു. എന്നാല്‍ ബിജെപിക്ക് പരിഹാരം കാണാന്‍ ബിജെപിയ്ക്ക് താത്പര്യം ഇല്ലെന്നും അതിനാൽ അപ്‌ന ദൾ ഇപ്പോൾ സ്വതന്ത്രമാണെന്നുമാണ് അനുപ്രിയ പറയുന്നത്. എന്നാൽ പ്രശ്നം ഉത്തർപ്രദേശിൽ മാത്രമാണെന്നും ദേശീയ തലത്തിൽ എൻഡിഎഘടകകക്ഷിയായി തുടരുമെന്നും അപ്നാദൾ ദേശീയ പ്രസിഡന്റ് ആശിഷ് പട്ടേൽ വ്യക്തമാക്കി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here