കൃപേഷിന്റെ തലയില്‍ ആഞ്ഞുവെട്ടിയത് സുരേഷാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്

കാസര്‍ഗോഡ് പെരിയയിലുണ്ടായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതത്തില്‍ റിമാന്‍ഡ് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്ത്. അറസ്റ്റിലായ സുരേഷാണ് കൃപേഷിന്റെ തലയില്‍ ആഞ്ഞുവെട്ടിയതെന്ന് ഹൊസ്ദുര്‍ഗ് മജിസ്‌ട്രേറ്റ് കോടതിയില്‍ പോലീസ് സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. പീതാംബരന്റെ രാഷ്ട്രീയ ബന്ധവും വ്യക്തിബന്ധവും ഉപയോഗിച്ചാണ് കൊല ആസൂത്രണം ചെയ്തതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. അറസ്റ്റിലായ അഞ്ചുപ്രതികളേയും ഹൊസ്ദുര്‍ഗ് കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
പീതാബരന്റെ രാഷ്ട്രീയബന്ധവും വ്യക്തിബന്ധവും ഉപയോഗിച്ചാണ് കൊലയാളി സംഘത്തില്‍ ആളുകളെ ചേര്‍ത്തതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.പ്രതികള്‍ എല്ലാം പീതാബരന്റെ അടുത്ത സുഹൃത്തുക്കളാണ് .കൃത്യത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ മുന്‍പ് ചില രാഷ്ട്രീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് കേസ് നിലനില്‍ക്കുന്നുണ്ട്.കേസിലെ മൂന്നാം പ്രതിയായ സുരേഷാണ് കൃപേഷിന്റെ തലയില്‍ ആഞ്ഞുവെട്ടിയത്. മറ്റ് പ്രതികളും സംഘം ചേര്‍ന്ന് ആക്രമിച്ചപ്പോള്‍ ഇരുവര്‍ക്കും പ്രതിരോധിക്കാനായില്ലെന്നും കോടതിയില്‍ സമര്‍പ്പിച്ച റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അതിനിടെ അറസ്റ്റിലായ അനില്‍കുമാര്‍, ഗിരിജന്‍ എന്നി പ്രതികളുടെ തെളിവെടുപ്പിനിടെ നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. വെട്ടാന്‍ ഉപയോഗിച്ചത് എന്ന് സംശയിക്കുന്ന രക്തം പുരണ്ട വടിവാള്‍ കണ്ടെടുത്തു. ഏച്ചിലടുക്കത്തെ കശുമാവിന്‍തോട്ടത്തില്‍ ഒളിപ്പിച്ച നിലയില്‍ 27 ഇഞ്ച് നീളമുള്ള വടിവാള്‍ കണ്ടെത്തി. ആളൊഴിഞ്ഞ മറ്റൊരു പറമ്പില്‍ നിന്ന് രണ്ട് വാളുകള്‍ കൂടി കണ്ടെടുത്തു. പ്രതികളില്‍ ഒരാളായ സുരേഷ് ഉപേക്ഷിച്ച രക്തം പുരണ്ട വസ്ത്രവും സമീപത്ത് നിന്ന് കണ്ടെടുത്തു.
മറ്റ് പ്രതികള്‍ വസ്ത്രങ്ങള്‍ കത്തിച്ചുകളയാന്‍ ശ്രമിച്ചിരുന്നു. അതിന്റെ അവശിഷ്ടവും പൊലീസിന് ലഭിച്ചു. അതേ സമയം ക്രൈംബ്രാഞ്ച് ഐജി എസ് ശ്രീജിത്തിനെ അന്വേഷണം ഏല്‍പ്പിച്ച നടപടിയെ വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയിരുന്നു. സിപിഎം പ്രതിരോധത്തിലാകുമ്പോള്‍ സഹായിക്കാന്‍ നിയോഗിക്കുന്ന ആളാണ് ശ്രീജിത്തെന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here