Advertisement

കേരളത്തില്‍ ആദ്യമായി സ്റ്റാമ്പ് പുറത്തിറക്കി ഒരു പഞ്ചായത്ത്

February 22, 2019
Google News 0 minutes Read

കേരളത്തില്‍ ആദ്യമായി സ്റ്റാമ്പ് പുറത്തിറക്കി ഒരു പഞ്ചായത്ത്. നെടങ്കണ്ടം ഗ്രാമ പഞ്ചായത്താണ് സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി സ്റ്റാമ്പ് പുറത്തിറക്കിയത്. വൈദ്യുതി മന്ത്രി എം എം മണിയും പോസ്റ്റല്‍ സൂപ്രണ്ട് വി പരമശിവവും ചേര്‍ന്നാണ് സ്റ്റാമ്പ് പ്രകാശനം ചെയ്തത്. തപാല്‍ വകുപ്പിന്റെ സഹകരണത്തോടെയാണ് സ്റ്റാമ്പ് പുറത്തിറക്കിയത്. സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങള്‍ക്ക് ഇന്നലെയാണ് തുടക്കമായത്.

സുവര്‍ണ്ണ ജൂബിലിയുടെ ഭാഗമായി ഒരു വര്‍ഷം നീണ്ടു നില്ക്കുന്ന പരിപാടികളാണ് സംഘടിപ്പിക്കുന്നത്. മാര്‍ച്ച് മൂന്ന് വരെ നെടുങ്കണ്ടം ഫെസ്റ്റ് ഉണ്ടായിരിക്കും. ഫെസ്റ്റിനോടനുബന്ധിച്ച് വിവിധ കലാപരിപാടികള്‍, പുഷ്പമേള, കാര്‍ഷിക മേള, അമ്യൂസ്‌മെന്റ്, കുടുംബശ്രീ ഉത്പന്നങ്ങളുടെ വിപണനം, സെമിനാര്‍ തുടങ്ങി വിവിധ പരിപാടികളാണ് നടത്തുന്നത്.

1968 ല്‍ 5 വാര്‍ഡുകളുമായി രൂപം കൊണ്ട നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് ഇന്ന് 22 വാര്‍ഡുകളുമായി വികസന പാതയിലാണ്. 50 വര്‍ഷം പിന്നിടുമ്പോള്‍ എല്ലാ മേഖലയിലും പുരോഗതി കൈവരിക്കാന്‍ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിരവധി പദ്ധതികളുടെ പൂര്‍ത്തികരണത്തിനും പുതിയ പദ്ധതികളുടെ തുടക്കത്തിനുമാണ് മുന്‍ഗണന നല്കിയിരിക്കുന്നത്.  ഇടുക്കി ജില്ലയിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച പഞ്ചായത്തായി തെരഞ്ഞെടുക്കപ്പെട്ടത് നെടുങ്കണ്ടം ഗ്രാമ പഞ്ചായത്തായിരുന്നു. മികച്ച സെക്രട്ടറിക്കുള്ള അവാര്‍ഡും നെടുങ്കണ്ടം പഞ്ചായത്തായിരുന്നു സ്വന്തമാക്കിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here