Advertisement

ഉമ്മന്‍ ചാണ്ടി മത്സരിക്കണം; മുല്ലപ്പള്ളി രാമചന്ദ്രന്‍

February 22, 2019
Google News 1 minute Read
mullappally

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ സ്ഥാനാര്‍ത്ഥിത്വം വീണ്ടും ചര്‍ച്ചയാക്കി കെ.പി.സിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഉമ്മന്‍ ചാണ്ടി മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും, മത്സരിച്ചാല്‍ തെരഞ്ഞെടുപ്പിന്റ പ്രാധാന്യം വര്‍ധിക്കുമെന്നും മുല്ലപ്പള്ളി കോട്ടയത്ത് പറഞ്ഞു. എന്നാല്‍ ഹൈക്കമാന്‍ഡ് ഇതിനായി സമ്മര്‍ദ്ദം ചെലുത്തില്ലെന്നും, തീരുമാനിക്കേണ്ടത് ഉമ്മന്‍ ചാണ്ടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Read More:പെരിയ കൊലപാതകം; മുഖ്യമന്ത്രി വീട് സന്ദർശിക്കാത്തത് കുറ്റബോധം കൊണ്ടെന്ന് ചെന്നിത്തല; നടപടി ഭീരുത്വമെന്ന് മുല്ലപ്പള്ളി

ഉമ്മന്‍ ചാണ്ടി ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്ന വാര്‍ത്ത ട്വന്റിഫോര്‍ ഇന്റലിജന്‍സാണ് ആദ്യം പുറത്തു വിട്ടത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കാന്‍ തയ്യാറെന്ന നിലപാട് ഉമ്മന്‍ ചാണ്ടി തന്നെ ട്വന്റിഫോര്‍ വാര്‍ത്താ വ്യക്തിയിലും വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വ ചര്‍ച്ചകള്‍ക്കിടെ ഉമ്മന്‍ചാണ്ടി മത്സര രംഗത്തെത്തണമെന്ന ആവശ്യം വിവിധ കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉയര്‍ന്നിരുന്നു. ഇക്കാര്യം വീണ്ടും സജീവ ചര്‍ച്ചയാക്കിയാണ് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്തെത്തിയത്. ഉമ്മന്‍ ചാണ്ടി മത്സരിച്ചാല്‍ തെരഞ്ഞെടുപ്പിന്റെ പ്രാധാന്യം വര്‍ധിക്കുമെന്നും, മത്സരിക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും മുല്ലപ്പള്ളി പറഞ്ഞു

Read More: സി.പി.എം പ്രതിക്കൂട്ടിലാകുമ്പോൾ സര്‍ക്കാര്‍ ശ്രീജിത്തിന് ചുമതല നൽകുമെന്ന് മുല്ലപ്പള്ളി

എന്നാല്‍ ഉമ്മന്‍ ചാണ്ടിയാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടതെന്നും, ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തില്ലെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു. മത്സരിക്കുന്നെങ്കില്‍ ഉമ്മന്‍ ചാണ്ടി കോട്ടയത്ത് കളത്തിലിറങ്ങണമെന്ന് ജില്ലയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നേരത്തെ തന്നെ ആവശ്യം ഉന്നയിച്ചതാണ്. കെ.പിസിസി പ്രസിഡന്റ് വീണ്ടും ഇക്കാര്യം ചര്‍ച്ചയാക്കിയതോടെ, കോട്ടയം സീറ്റ് കോണ്‍ഗ്രസ് തിരിച്ചു വാങ്ങാനുള്ള ചര്‍ച്ചകള്‍ക്കും തുടക്കമായി. മത്സരിക്കാനൊരുങ്ങി നില്‍ക്കുന്ന കേരള കോണ്‍ഗ്രസിലെ പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കി, ഉമ്മന്‍ ചാണ്ടിയെ കോട്ടയത്ത് കളത്തിലിറക്കാനാണ് ചര്‍ച്ചകള്‍ നടക്കുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here