രാജ്യത്ത് സിപിഐഎം ആക്രമിക്കപ്പെടുകയാണെന്ന് മുഖ്യമന്ത്രി

രാജ്യത്ത് സിപിഐഎം ആക്രമിക്കപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലപാടുള്ളതിനാലാണ് പാര്‍ട്ടി ആക്രമിക്കപ്പെടുന്നത്. ആക്രമങ്ങള്‍ പാര്‍ട്ടിയുടെ കരുത്ത് വര്‍ധിപ്പിക്കും. ആര്‍എസ്എസിന്റെ വര്‍ഗീയ ആക്രമണങ്ങള്‍ക്ക് കോണ്‍ഗ്രസ് കരുത്ത് പകരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജിപിയും കോണ്‍ഗ്രസും ഇടതുപക്ഷ മുന്നണിയെ ആക്രമിക്കുന്നു എന്നത് പിന്തിരിപ്പന്‍ ശക്തികള്‍ക്ക് ഹരമായിമാറിയിരിക്കുകയാണ്. ഇടതുപക്ഷ മുന്നണി അക്രമിക്കപ്പെടേണ്ടവരാണ് എന്നാണ് പൊതുവായ നിലപാട്. ഇടതുപക്ഷത്തു നിന്നും ആരെങ്കിലും അക്രമിക്കപ്പെടാല്‍ വലിയ കാര്യമാല്ല എന്ന അവസ്ഥയുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ചില മാധ്യമങ്ങളെ സ്വാധീനിക്കാന്‍ ബിജെപി ശ്രമിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി കാസര്‍ഗോഡ് എകെജി മന്ദിരം ശിലാസ്ഥാപന ചടങ്ങില്‍ പറഞ്ഞു.
അതേസമയം, പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീടുകള്‍ മുഖ്യമന്ത്രി സന്ദര്‍ശിക്കില്ല. നേരത്തെ പ്രവര്‍ത്തകരുടെ വീട്ടില്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശനം നടത്തിയേക്കുമെന്ന് സൂചനയുണ്ടായിരുന്നു. ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സന്ദര്‍ശനം മാറ്റിവെച്ചത്. മുഖ്യമന്ത്രിക്ക് കൊല്ലപ്പെട്ട പ്രവര്‍ത്തകരുടെ വീടുകള്‍ സന്ദര്‍ശിക്കാന്‍ താല്‍പര്യമുണ്ടെന്ന് സിപിഐഎം നേതൃത്വം ഡിസിസിയെ അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചപ്പോള്‍ പ്രാദേശിക പ്രവര്‍ത്തകരുടെ പ്രതിഷേധമുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് നേതൃത്വം നല്‍കിയ മറുപടി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here