Advertisement

വിവാഹാഭ്യര്‍ത്ഥന നിരസിച്ചു; ക്ലാസ് മുറിയില്‍ അധ്യാപികയെ യുവാവ് കൊലപ്പെടുത്തി

February 22, 2019
Google News 0 minutes Read

ക്ലാസ് മുറിയില്‍ അധ്യാപികയെ യുവാവ് കൊലപ്പെടുത്തി. ചെന്നൈയില്‍ നിന്നും 200 കിലോമീറ്റര്‍ അകലെ കുടല്ലൂര്‍ ജില്ലയിലാണ് സംഭവം. ഗണിതാധ്യപികയായ എസ് രമ്യ (23)യാണ് ക്ലാസ് റൂമില്‍ കൊല്ലപ്പെട്ടത്. വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിനെത്തുടര്‍ന്ന് രാജശേഖറാണ് രമ്യയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു.

കുടല്ലൂരിനെ ഗായത്രി മെട്രിക്കുലേഷന്‍ സ്‌കൂളിലെ അഞ്ചാം ക്ലാസ് അധ്യാപികയാണ് രമ്യ. കഴിഞ്ഞ ആറ് വര്‍ഷമായി രമ്യയെ രാജശേഖറിനറിയാം. വിവാഹാഭ്യര്‍ത്ഥനയുമായി നിരവധി തവണ യുവാവ് രമ്യയെ സമീപിച്ചിരുന്നു. മകളെ വിവാഹം ചെയ്തു നല്‍കണമെന്നാവശ്യപ്പെട്ട് രാജശേഖര്‍ രമ്യയുടെ മാതാപിതാക്കളെ സമീപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ അവര്‍ അതിന് തയ്യാറായില്ല. വിവാഹം ചെയ്തു നല്‍കിയില്ലെങ്കില്‍ ആത്മഹ്യ ചെയ്യുമെന്ന് കാണിച്ച് രമ്യയുടെ സഹോദരിക്ക് രാജശേഖര്‍ സന്ദേശം അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കൊലപാതകം.

ക്ലാസ് മുറിയിലെത്തിയ രാജശേഖര്‍ വിവാഹാഭ്യര്‍ത്ഥന ആവര്‍ത്തിക്കുകയായിരുന്നു. ഈ സമയം രമ്യ ക്ലാസില്‍ തനിച്ചായിരുന്നു. വിഷയത്തെച്ചൊല്ലി ഇരുവരും വാക്കേറ്റമായി. ഇതിനിടെ രാജശേഖര്‍ രമ്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറയുന്നു. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രമ്യയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here