ഉത്തര്‍പ്രദേശില്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 മരണം

ഉത്തര്‍പ്രദേശിലെ ബദോഹിയില്‍ ചവിട്ടിനിര്‍മ്മാണ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ 10 പേര്‍ മരിച്ചു. ആറു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഫാക്ടറിയില്‍ അനധികൃതമായി നിര്‍മ്മിച്ചിരുന്ന പടക്കം പൊട്ടിത്തെറിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഫാക്റ്ററിയില്‍ പൊട്ടിത്തെറി ഉണ്ടായത്.
Bhadohi: 10 people dead after an explosion in a two-storey building. Rescue operations underway. Police say, ‘The building was a carpet factory. We have information that fire-crackers were being made here illegally. Investigation is underway’. pic.twitter.com/eCqXEuDir7
— ANI UP (@ANINewsUP) February 23, 2019
കൂടുതല്‍ പേര്‍ കെട്ടിടത്തിനകത്ത് കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് വിലയിരുത്തല്‍. ഇവര്‍ക്കായി തിരച്ചില്‍ നടത്തുന്നുണ്ട്. ഫൊറന്‍സിക് വിദഗ്ധരും ദേശീയ ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.ഫാക്റ്ററിയില്‍ അനധികൃത പടക്ക നിര്‍മാണം ഉണ്ടായിരുന്നുവെന്നും ഇത് മൂലമാണ് പൊട്ടിത്തെറി ഉണ്ടായതെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ കെട്ടിടം പൂര്‍ണമായി തകര്‍ന്നു. സമീപത്തുള്ള മൂന്ന് വീടുകളും തകര്‍ന്നിട്ടുണ്ട് .സ്ഥലത്ത് രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here