അലിഗഡ് സർവ്വകലാശാല വിദ്യാർത്ഥികൾക്കെതിരായ രാജ്യദ്രോഹ കുറ്റം പിൻവലിച്ചു

അലിഗഡ് മുസ്ലീം സർവ്വകലാശാലയിലെ വിദ്യാർത്ഥികൾക്കെതിരെ ചുമത്തിയ രാജ്യദ്രോഹ കുറ്റം പൊലീസ് പിൻവലിച്ചു. സർവ്വകലാശാലയിലെ 14 വിദ്യാർത്ഥികൾക്കുമോലായിരുന്നു കുറ്റം ചുമത്തിയിരുന്നത്. തെളിവുകളുടെ അഭാവത്തിലാണ് കേസ് പിൻവലിച്ചതെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിച്ച്, തന്നെ കയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നാരോപിച്ച് ഭാരതീയ യുവമോർച്ച ജില്ലാ പ്രസിഡന്റ് മുകേഷ് ലോധി നൽകിയ പരാതിയിലാണ് വിദ്യാർഥികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തി കേസെടുത്തത്. എന്നാൽ സംഘർഷത്തിനിടയിൽ പാക് അനുകൂലമോ രാജ്യദ്രോഹമോ ആയ മുദ്രാവാക്യം മുഴക്കുന്നതിന്റെ തെളിവുകൾ ഒന്നും തന്നെ അന്വേഷണത്തിൽ ലഭിച്ചില്ലെന്ന് പൊലീസ് അറിയിച്ചു.
Read More:അലിഗഢ് മുസ്ലീം സര്‍വകലാശാലയില്‍ 12 വിദ്യാര്‍ത്ഥികള്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം
റിപ്പബ്ലിക് ടിവിയിലെ മാധ്യമപ്രവര്‍ത്തകരുമായി ക്യാംപസില്‍ ഉണ്ടായ സംഘര്‍ഷത്തില്‍ ആണ് പൊലീസ് നടപടി. ഫെബ്രുവരി 12നാണ് സർവ്വകലാശാലയിൽ സംഘർഷം നടന്നത്. എഐഎംഐഎം നേതാവ് അസറുദ്ദീൻ ഉവൈസി കാമ്പസ് സന്ദർശിക്കുന്നത് തടയണമെന്ന് യുവമോർച്ച ആവശ്യമുന്നയിച്ചിരുന്നു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്.
കെട്ടിചമച്ചതും തെറ്റായതുമായ റിപ്പോര്‍ട്ടാണ് പൊലീസ് തയ്യാറാക്കിയതെന്നായിരുന്നു സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍റെ ആരോപണം. ആര്‍എസ്എസും ബിജെപിയുമായി ചേര്‍ന്ന് റിപ്പബ്ലിക് ടിവി സര്‍വ്വകലാശാലയ്ക്കെതിരെ തെറ്റായ പ്രചാരണം നടത്തുകയാണെന്നും വിദ്യാര്‍ത്ഥികള്‍ കുറ്റപെടുത്തി. അതേസമയം വിദ്യാര്‍ത്ഥികളെ പ്രകോപിപ്പിക്കുന്ന യാതൊന്നും ചെയ്തിട്ടില്ലെന്നായിരുന്നു റിപ്പബ്ലിക് ടി വി റിപ്പോര്‍ട്ടര്‍ നളിനി ശര്‍മ്മയുടെ വാദം. വിദ്യാര്‍ത്ഥികള്‍ തന്നെ ഭീഷണിപ്പെടുത്തിയെന്നും അവര്‍ പറയുന്നു. വിദ്യാര്‍ത്ഥികള്‍ തന്നെയും മറ്റുളളവരെയും അസഭ്യം പറയുകയും ഉപദ്രവിക്കുകയും ചെയ്‌തെന്നായിരുന്നു ആരോപണം.
This is ABSOLUTE LIES! I’m appalled at how this has been created out of thin air. I was MYSELF standing and reporting on a story that had NOTHING to do with AMU when the students began to heckle and threaten us. We weren’t even speaking to any student in the vicinity! https://t.co/jHuupm9nNK
— Nalini ? (@nalinisharma_) 12 February 2019
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here