Advertisement

ബിഎസ്എൻഎൽ 98 രൂപയുടെ പ്ലാന്‍ പരിഷ്കരിച്ചു; ഡേറ്റയുടെ അളവിൽ വർധന

February 23, 2019
Google News 1 minute Read

ബിഎസ്എൻഎൽ 98 രൂപയുടെ പ്ലാൻ പരിഷ്കരിച്ചു. നേരത്തെ 1.5 ജിബി ഡേറ്റയാണ് ലഭിച്ചിരുന്നതെങ്കിൽ ഇപ്പോൾ പ്ലാൻ പ്രകാരം 2 ജിബ കിട്ടും.

നേരത്തെ 1.5 ജിബിയാണ് ദിനവും ലഭിച്ചിരുന്നത്. എന്നാൽ, പ്ലാനിന്‍റെ കാലാവധി കുറച്ചിട്ടുണ്ട്. ഡാറ്റ വേഗതയും 80 കെബിപിഎസ് ആയി കുറച്ചിട്ടുണ്ട്.

Read Also : 75 രൂപയ്ക്ക് പത്ത് ജിബി ഡേറ്റയും അൺലിമിറ്റഡ് കോളും; കിടിലൻ ഓഫറുമായി ബിഎസ്എൻഎൽ

നേരത്തെ 1.5 ജിബി ദിനവും കിട്ടിയിരുന്ന പ്ലാനിന്റെ കാലാവധി 28 ദിവസമായിരുന്നു. ദിവസവും 2 ജിബിയായി വർധിപ്പിച്ചപ്പോൾ 24 ദിവസമാക്കി പ്ലാനിന്റെ കാലാവധി കുറച്ചതായാണ് ടെലികോം ടോക് റിപ്പോർട്ട്. ഇറോസ് നൗ സബ്സ്ക്രിപ്ഷനും ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് ലഭിക്കും.

നേരത്തെ ബിഎസ്എൻഎൽ അടച്ചുപൂട്ടുന്നുവെന്ന തരത്തിൽ വാർത്തകൾ പുറത്തുവന്നിരുന്നു. വന്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ അടച്ചുപൂട്ടുന്നതുള്‍പ്പെടെയുള്ള എല്ലാ സാധ്യതകളും തേടണമെന്നാണ് സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ അറിയിച്ചിരിക്കുന്നത്. ടെലികോം സെക്രട്ടറി അരുണ സുന്ദര്‍രാജുമായി ബിഎസ്എന്‍എല്‍ ഉന്നതര്‍ നടത്തിയ യോഗത്തെ തുടര്‍ന്നാണ് ഇത്തരത്തിലൊരു നിര്‍ദ്ദേശം മുന്നോട്ടുവച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here