Advertisement

ബ്രഹ്മപുരത്തെ മാലിന്യം സംസ്കരിക്കുന്നതില്‍ കോര്‍പ്പറേഷന്‍ പരാജയപ്പെട്ടു: സി പി എം ജില്ലാ സെക്രട്ടറി

February 23, 2019
Google News 1 minute Read

ബ്രഹ്മപുരത്തെ മാലിന്യം സംസ്കരിക്കാനുള്ള ഒരു നടപടിയും കോർപ്പറേഷൻ സ്വീകരിച്ചിട്ടില്ലാത്തത് കൊണ്ടാണ് അടിക്കടി തീപിടുത്തം ഉണ്ടാക്കുന്നതെന്ന് സി പി എം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ.  കോർപ്പറേഷന്റേത് പിടിപ്പ് കെട്ട ഭരണമാണ്.  നഗരജീവിതം അപകടകരമായ അവസ്ഥയിൽ എത്തിയിട്ടും കോർപ്പറേഷൻ ഭരിക്കുന്നവർ കാഴ്ചക്കാരായി തികഞ്ഞ അനാസ്ഥയാണ് മേയറും ഡപ്യൂട്ടി മേയറും വച്ച് പുലർത്തുന്നത് അതുകൊണ്ട് തന്നെ മേയറും ഡപ്യൂട്ടി മേയറും രാജി വയ്ക്കണമെന്നും സി എന്‍ മോഹനന്‍ പറഞ്ഞു.

കോർപ്പറേഷൻ ഭരണം സ്തംഭനത്തിലാണ്.  ഭരണമാറ്റത്തിന് വേണ്ടിയുള്ള പരിശ്രമം സി പി എം നടത്തിയിട്ടില്ല.  ഇനി അതിന് സി പി എമ്മിനെ ശ്രമിപ്പിക്കരുത്. രാജി വച്ച് ഒഴിയുന്നതാണ് നല്ലത്- സി എന്‍ മോഹനന്‍ കൂട്ടിച്ചേര്‍ത്തു.

ഇന്നലെ വൈകിട്ടാണ് ബ്രഹ്മപുരത്ത് തീപിടുത്തമുണ്ടായത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ അഗ്‌നിശമന സേനാ യൂണിറ്റുകള്‍ തീവ്ര ശ്രമം നടത്തിയാണ് തീ നിയന്ത്രിച്ചത്. കൂട്ടിയിട്ടിരുന്ന മാലിന്യകൂമ്പാരത്തിലാണ് തീപടര്‍ന്നത്.

തരംതിരിക്കാത്ത മാലിന്യക്കൂമ്പാരത്തിലാണ് തീപ്പിടുത്തമുണ്ടായത്. പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യശേഖരത്തിൽ തീ കത്തിപ്പടർന്നതോടെ പരിസരമാകെ കറുത്ത പുകയും, ദുർഗന്ധവും രൂക്ഷമാവുകയായിരുന്നു. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാ യൂണിറ്റുകൾ അഞ്ച് മണിക്കൂറിലധികം സമയമെടുത്താണ് തീ നിയന്ത്രണത്തിലാക്കിയത്. അടിക്കടി ഉണ്ടാകുന്ന തീപിടുത്തത്തിൽ അസ്വാഭാവികതയുണ്ടെന്നാണ് കോർപ്പറേഷന്‍റെ നിലപാട്.

Read More: ബ്രഹ്മപുരം തീപിടുത്തം; ജില്ലാ കളക്ടര്‍ സന്ദര്‍ശനം നടത്തി

ആദിമന്യു ഫണ്ട് സംബന്ധിച്ച് മുലപ്പള്ളിക്ക് എവിടെ നിന്നാണ് വിവരം കിട്ടിയതെന്നും ഇടുക്കിയിൽ പിരിച്ച തുക മുഴുവൻ അഭിമന്യുവിന്റെ കുടുംബത്തിന് ചിലവാക്കി ശേഷിക്കുന്ന പണം ബാങ്കിൽ ഉണ്ട്. സി പി എം ഒരിക്കലും ഈ പണം എടുക്കില്ല. സി എം സ്റ്റീഫന്റെ പേരിലുള്ള ഫണ്ട് നക്കി തിന്നവരാണ് കോൺഗ്രസ്. തികച്ചും മര്യാദകെട്ട സംസാരമാണ് മുല്ലപ്പളളി നടത്തിയെതെന്നും അദ്ദേഹം ആരോപിച്ചു.

 

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here