മലപ്പുറം എടവണ്ണയില്‍ പെയിന്റ് ഗോഡൗണില്‍ വന്‍ തീപിടുത്തം

മലപ്പുറം എടവണ്ണയിലെ പെയിന്റ് ഗോഡൗണില്‍ വന്‍ തീപ്പിടിത്തം. ശനിയാഴ്ച 3 മണിയോടെയാണ് സംഭവം. ഗോഡൗണിലുണ്ടായിരുന്ന രണ്ട് ലോറികള്‍ കത്തിനശിച്ചു.
ഗോഡൗണിലേക്ക് എത്തിയ ലോറിയില്‍നിന്നാണ് തീ പടര്‍ന്നതെന്നാണ് സൂചന. ഗോഡൗണില്‍ സൂക്ഷിച്ചിരുന്ന പെയിന്റ് തിന്നറുകളിലേക്ക് തീ അതിവേഗത്തില്‍ പടരുകയായിരുന്നു. അപകടമുണ്ടായപ്പോള്‍ തന്നെ ഗോഡൗണിലെ ജീവനക്കാര്‍ ഓടിരക്ഷപ്പെട്ടതിനാല്‍ ആളപായമുണ്ടായില്ല. മലപ്പുറം, മഞ്ചേരി എന്നിവിടങ്ങളില്‍നിന്നായി 15 അഗ്നിശമന സേനാ യൂണിറ്റുകള്‍ എത്തിയാണ് തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നത്. സംഭവം നടന്ന് രണ്ടുമണിക്കൂര്‍ പിന്നിട്ടിട്ടും തീ നിയന്ത്രണവിധേയമായിട്ടില്ല.
Read more: പെരിന്തല്‍മണ്ണ മൗലാനാ ആശുപത്രിയില്‍ ജനറേറ്റര്‍ പൊട്ടിത്തെറിച്ചു; തീപിടുത്തം
നാല് വശവും മതില്‍ കെട്ടിയ രണ്ട് നിലകളുള്ള കെട്ടിടത്തിലാണ് പെയിന്റ് ഗോഡൗണ്‍ പ്രവര്‍ത്തിച്ചിരുന്നത്. കെട്ടിടത്തില്‍ സൂക്ഷിച്ചിരുന്ന പെയിന്റുകളും ടര്‍പ്പന്റൈനും നിറച്ച ടാങ്കുകള്‍ പൊട്ടിത്തെറിച്ചുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. പ്രദേശത്ത് അപകട സാധ്യത നിലനില്‍ക്കുകയാണ്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here