Advertisement

മഹാരാഷ്ട്രയില്‍ കശ്മീര്‍ മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം; രണ്ട് പേര്‍ അറസ്റ്റില്‍

February 23, 2019
Google News 1 minute Read

കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകന് മഹാരാഷ്ട്രയില്‍ മര്‍ദ്ദനം. പുനെ പത്രത്തില്‍ പ്രവര്‍ത്തിക്കുന്ന ജിബ്രാന്‍ നസീറിനാണ് മര്‍ദ്ദനമേറ്റത്. വ്യാഴായാഴ്ച വൈകീട്ടാണ് സംഭവം. സംഭവത്തില്‍ രണ്ട് പേരെ പൊലീസ് അറസ്റ്റു ചെയ്തു. പുല്‍വാമ ആക്രമണത്തിന് പിന്നാലെ രാജ്യത്ത് കശ്മീര്‍ സ്വദേശികള്‍ക്ക് നേരെ വലിയ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്.

Read more: രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാൻ നടപടി കൈക്കൊള്ളണം : സുപ്രീം കോടതി

രണ്ട് പേര്‍ ചേര്‍ന്നാണ് ജിബ്രാനെ ആക്രമിച്ചത്. പുനെയിലെ തിലക് റോഡില്‍ ട്രാഫിക് സിഗ്നലില്‍ വണ്ടി നിര്‍ത്തിയപ്പോള്‍ പിറകില്‍ നിന്ന് രണ്ട് പേര്‍ ഹോണടിച്ച് ജിബ്രാനെ ശല്യം ചെയ്തു. ഇതേ ചൊല്ലിയുണ്ടായ വാക്കേറ്റം ആക്രമണത്തില്‍ കലാശിക്കുകയായിരുന്നു യുവാക്കള്‍ ജിബ്രാനെ വലിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു.

താന്‍ കശ്മീരില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തകനാണെന്ന് പറഞ്ഞപ്പോള്‍, അവര്‍ തന്നെ കശ്മീരിലേകക്് അയക്കുമെന്ന് പറഞ്ഞുവെന്ന് ജിബ്രാന്‍ പറയുന്നു. യുവാക്കള്‍ മൊബൈല്‍ ഫോണ്‍ തകര്‍ക്കുകയും ബൈക്ക് നശിപ്പിക്കുകയും ചെയ്തുവെന്നും ജിബ്രാന്‍ പറഞ്ഞു. ആസൂത്രിതമായ ആക്രമണമായിരുന്നുവെന്നാണ് ജിബ്രാന്‍ പൊലീസിനോട് വ്യക്തമാക്കിയിരിക്കുന്നത്. ആക്രമികള്‍ പിന്നീട് ജിബ്രാനോട് പൊലീസ് സ്റ്റേഷനില്‍വെച്ച് മാപ്പ് പറഞ്ഞു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള കശ്മീരികളുടെ സുരക്ഷ ഉറപ്പാക്കാന്‍ സംസ്ഥാനങ്ങള്‍ നടപടി കൈക്കൊള്ളണമെന്നാണ് സുപ്രീംകോടതി ഇന്നലെ ഉത്തരവിട്ടിരുന്നു. സംസ്ഥാനങ്ങളിലെ നോഡല്‍ ഓഫീസര്‍മാര്‍ അടിയന്തിര ഘട്ടങ്ങളില്‍ സഹായമെത്തിക്കണമെന്നും നോഡല്‍ ഓഫിസുകളിലെ ഫോണ്‍ നമ്പറുകള്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പതിനൊന്ന് സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമ്മാര്‍ക്ക് സുപ്രീംകോടതി നോട്ടീസയച്ചു. പുല്‍വാമ തീവ്രവാദി ആക്രമണത്തിന് ശേഷം കശ്മീരികള്‍ക്ക് നേരെ ആക്രമണം ഉണ്ടാകുന്നത് തടയണമെന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതു താത്പര്യ ഹര്‍ജിയിലായിരുന്നു നടപടി.

പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേര്‍ക്ക് പാക് ഭീകര സംഘടനയായ ജെയ്ഷെ മുഹമ്മദ് നടത്തിയ ആക്രമണത്തിനെതിരെ രാജ്യ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഇത് പക്ഷെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിയുന്ന കശ്മീരി സ്വദേശികള്‍ക്ക് നേരെയുള്ള ആക്രമണമായി മാറി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here