Advertisement

പെരുമ്പാവൂരില്‍ ഇതരസംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി

February 23, 2019
Google News 0 minutes Read

എറണാകുളം പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. കാരിക്കോട് പെട്രോള്‍ പമ്പിനു സമീപം താമസിച്ചിരുന്ന അസം സ്വദേശി മഹിബുള്ളയെയാണ് താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊലപാതകമാണെന്ന സംശയത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പരിസരത്ത് ദുര്‍ഗന്ധം പരന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. പുറത്ത് നിന്നും പൂട്ടിയിട്ട മുറിക്കുള്ളിലായിരുന്നു മൃതദേഹം. ചെവിയുടെ ഭാഗത്ത് മുറിവേറ്റിട്ടുണ്ട്. ചെവിയിലെ മുറിവില്‍ നിന്നും രക്തം വാര്‍ന്ന  നിലയിലാണ് മൃതദേഹം കണ്ടത്.

പൊലീസും ഫോറന്‍സിക്ക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി .  മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.മുറി പുറത്ത് നിന്നും പൂട്ടിയതും മൃതദേഹത്തിലെ മുറിവുകളും സംശയാസ്പദമാണെന്ന് പൊലീസ് അറിയിച്ചു. മഹിബുള്ളക്കൊപ്പം താമസിച്ചിരുന്നയാളെ കാണാതായിട്ടുണ്ടെന്നും ഇയാള്‍ക്കായി അന്വേഷണം തുടങ്ങിയതായും പോലീസ് പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here