Advertisement

പെരിയ ഇരട്ടക്കൊലപാതകക്കേസ് ക്രൈംബ്രാഞ്ച് തിങ്കളാഴ്ച ഏറ്റെടുക്കും

February 23, 2019
Google News 1 minute Read

കാസർഗോഡ് പെരിയ ഇരട്ട കൊലപാതക കേസ് തിങ്കളാഴ്ച ക്രൈംബ്രാഞ്ചിന് കൈമാറും. പോലീസിന്റെ ആദ്യഘട്ട അന്വേഷണം പൂർത്തിയായി. ഗൂഢാലോചനയുണ്ടെന്ന കുടുംബാംഗങ്ങളുടെ ആരോപണമാകും ഇനി ക്രൈംബ്രാഞ്ചിന് മുന്നിലെ വെല്ലുവിളി  കൊലപാതകത്തെ തുടർന്ന് തകർക്കപ്പെട്ട കല്യോട്ടെ സിപിഎം പ്രവർത്തകരുടെ വീടും വ്യാപാരസ്ഥാപനങ്ങളും പാർട്ടി ജില്ലാ നേതാക്കൾ ഇന്ന് സന്ദർശിക്കും.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത മുഴുവൻപേരെയും  പിടികൂടിയെന്നാണ് ലോക്കൽ പൊലീസിന്‍റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്. മുഖ്യപ്രതി പീതാംബരന് രാഷ്ട്രീയ വൈരം തീർക്കാൻ സുഹൃത്തുക്കളുമായി സംഘം ചേർന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാൻഡ് റിപ്പോർട്ട്. തെളിവ് ശേഖരണവും പൂർത്തിയാക്കി. ലോക്കൽ പൊലീസ് കേസ് നാളെ ക്രൈംബ്രാഞ്ച് സംഘത്തിന്  കൈമാറും.

Read More:പെരിയ കൊലപാതകം; മുഖ്യമന്ത്രി വീട് സന്ദർശിക്കാത്തത് കുറ്റബോധം കൊണ്ടെന്ന് ചെന്നിത്തല; നടപടി ഭീരുത്വമെന്ന് മുല്ലപ്പള്ളി

കേസിലെ ഉന്നത ഗൂഡാലോചന പുറത്തുകൊണ്ടുവരാൻ സിബിഐ അന്വേഷണം വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം.  കെ സുധാകരൻ ഇന്ന് കൃപേഷിന്‍റെയും ശരത്തിന്‍റെയും വീടുകളിലെത്തും. അക്രമം നടത്തിയവ‍ർക്കെതിരെ കേസ് ശക്തമാക്കിയിട്ടുണ്ട്. ഉദുമ എംഎൽഎ കെ കുഞ്ഞിരാമൻ അടക്കമുള്ളവർ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദർശിച്ചേക്കുമെന്ന സൂചനയും ഉണ്ട്.

പ്രാഥമിക അന്വേഷണം പൂർത്തിയാകുമ്പോൾ ക്വട്ടേഷൻ സംഘമില്ലെന്നതാണ് പോലീസിന്റെ നിഗമനം. ഘട്ടത്തിൽ പുറത്തു നിന്നുള്ള സംഘമുണ്ടെന്ന വാദമുയർത്തിയ അന്വേഷണ സംഘം, പീതാംബരന്റെ അറസ്റ്റോടെ ക്വട്ടേഷനെന്നത് നിഷേധിച്ചു. പ്രദേശത്തുള്ളവർ തന്നെയാണ് പീതാംബരന്റെ നേതൃത്വത്തിൽ കൊല നടത്തിയതെന്നായി. തുടർന്ന് നടന്ന അറസ്റ്റുകളും അതിവേഗമായിരുന്നു.

അതേസമയം പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസില്‍ പ്രതികളുടെ വസ്ത്രം കണ്ടെത്തി. കൊലപാതകം നടന്ന സ്ഥലത്തിന് സമീപമുള്ള തെങ്ങിന്‍ തോപ്പില്‍ നിന്നുമാണ് പ്രതികളുടെ ഷര്‍ട്ട് പൊലീസ് കണ്ടെത്തിയത്. വെളുത്തോളിയിലെ തോട്ടില്‍ നിന്നും കത്തിക്കരിഞ്ഞ നിലയില്‍ വസ്ത്രങ്ങളും പൊലീസ് കണ്ടെത്തി. യുവാക്കളെ വെട്ടാന്‍ ഉപയോഗിച്ചതെന്ന് കരുതുന്ന വടിവാളും പൊലീസ് കണ്ടെടുത്തു.

കേസില്‍ അറസ്റ്റിലായ സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനുമായി ദിവസങ്ങള്‍ക്ക് മുന്‍പ് നടത്തിയ തെളിവെടുപ്പില്‍ കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങള്‍ പൊലീസ് കണ്ടെത്തിയിരുന്നു. കൊലപാതകം നടന്ന കല്ല്യോട്ടില്‍ നിന്നും ഒരു കിലോമീറ്റര്‍ അകലെ പൊട്ടക്കിണറ്റില്‍ നിന്നും വാളും മൂന്ന് ദണ്ഡുകളുമായിരുന്നു പൊലീസ് കണ്ടെത്തിയത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here