സൗദി ഭരണാധികാരി സൽമാൻ രാജാവ് ഈജിപ്തിൽ

സൗദി ഭരണാധികാരി സൽമാൻ രാജാവ് ഔദ്യോഗിക സന്ദർശനാർത്ഥം ഈജിപ്തിലെത്തി. ശാം അൽ ഷെയ്ഖ് വിമാനത്താവളത്തിൽ ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫതാഹ് അൽസീസി രാജാവിനെ സ്വീകരിച്ചു. മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും രാജാവിനെ അനുഗമിക്കുന്നുണ്ട്.
ഈജിപ്തിൽ നടക്കുന്ന ദ്വിദിന അറബ് യൂറോപ്യൻ ഉച്ചകോടിയിൽ പങ്കെടുക്കുന്ന സൗദി സംഘത്തെ സൽമാൻ രാജാവ് നയിക്ക്കും. പലസ്തീൻ, സിറിയ, യമൻ, ലിബിയ എന്നിവിടങ്ങളിലെ പ്രശ്നങ്ങൾ ഉച്ചകോടി ചർച്ച ചെയ്യും. രാജാവിന്റെ അസാന്നിധ്യത്തിൽ ഭരണ കാര്യങ്ങൾ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെ ഏൽപ്പിച്ചതായും രാജവിജ്ഞാപനത്തിൽ അറിയിച്ചു.
Read Also : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ എത്തി
കഴിഞ്ഞ ദിവസം സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ ഇന്ത്യയിൽ എത്തിയിരുന്നു. ഇന്ത്യയിലെത്തിയ സൗദി കിരീടാവകാശിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഊഷ്മള സ്വീകരണമാണ് ഇന്ത്യ നൽകിയത്. രാവിലെ രാഷ്ട്രപതി ഭവനിൽ വെച്ച് നൽകുന്ന സ്വീകരണത്തിന് ശേഷം പത്ത് മുപ്പതിന് കേന്ദ്ര വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളുമായി മുഹമ്മദ് ബിൻ സൽമാൻ കൂടിക്കാഴ്ച്ച നടത്തി.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here